കൊട്ടാരക്കര മണ്ഡലത്തില്‍ എന്‍എസ്എസ് പിന്തുണ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക്; ഓഡിയോ സന്ദേശം പുറത്ത്
നിയമസഭ തെരഞ്ഞെടുപ്പില്‍ കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ എന്‍എസ്എസ് പിന്തുണ യുഡിഎഫ് സ്ഥാനാര്‍ത്ഥി അയിഷ പോറ്റിക്കെന്ന് വ്യക്തമാക്കുന്ന ഓഡിയോസന്ദേശം പുറത്ത്. അയിഷാ പോറ്റിക്ക് വോട്ട് നല്‍കാന്‍ എന്‍എസ്എസ് താലൂക്ക് യൂണിയന്‍ സെക്രട്ടറി അനില്‍കുമാര്‍ ആഹ്വാനം ചെയ്തു. ജനറല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനമെന്നും സെക്രട്ടറിയുടെ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. വോട്ടെടുപ്പിന് മുന്‍പുള്ള അനില്‍കുമാറിൻ്റെ ശബ്ദരേഖയാണ് പുറത്തായത്. കഴിഞ്ഞതവണ കെ എന്‍ ബാലഗോപാലിനെ സഹായിച്ചതായും യൂണിയന്‍ സെക്രട്ടറി പറയുന്നത് ശബ്ദരേഖയിലുണ്ട്. കൊട്ടാരക്കര ഒഴികെയുള്ള മണ്ഡലങ്ങളില്‍
നിതിൻ രാജിന്റെ മരണത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് കെ.സി. വേണുഗോപാൽ
കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. മരണത്തിൽ വലിയ ദുരൂഹതകളുണ്ടെന്ന് കുടുംബം ആരോപിക്കുന്ന സാഹചര്യത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നും കെ.സി. വേണുഗോപാൽ സർക്കാരിനോട് ആവശ്യപ്പെട്ടു. കോളജിലെ രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തതുകൊണ്ട് മാത്രം നീതി ലഭിക്കില്ലെന്നും കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ഉൾപ്പെടെയുള്ള നടപടികൾ
മഹാകവി കുമാരനാശാൻ്റെ ജന്മദിനവാർഷികവും സ്മൃതി മണ്ഡപ സ്ഥാപിത വാർഷികവും ആഘോഷിച്ചു
ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാൻ്റെ ജന്മദിനവാർഷികവും സ്മൃതി മണ്ഡപ സ്ഥാപിത വാർഷികവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9 മണിക്ക് ശ്രീനാരായണ സമിതി അങ്കണത്തിൽ സ്ഥാപിച്ചിട്ടുള്ള മഹാകവി കുമാരനാശാൻ്റെ സ്മാരകത്തിൽ പുഷ്പാർച്ചനയോടെയാണ് പരിപാടിക്ക് തുടക്കമായത്. തുടർന്ന് നടന്ന സെമിനാറിൽ മഹാകവി കുമാരനാശാൻ്റെ ചെറുമകൻ ഡോക്ടർ അരുൺകുമാർ മുഖ്യാതിഥിയായിരുന്നു. സെമിനാറിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുധാകരൻ രാമന്തളി, എഴുത്തുകാരൻ വിഷ്ണുമംഗലം കുമാർ, പി ഗോപകുമാർ ഐ ആർ
പ്രവർത്തകർക്കിടയിലേക്ക് സൈക്കിൾ ചവിട്ടിയെത്തി ടിവികെ അധ്യക്ഷൻ വിജയുടെ റോഡ് ഷോ കന്യാകുമാരിയിൽ
തമിഴ്നാട്ടിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെക്കൻ തമിഴ്നാടിനെ ഇളക്കിമറിച്ച് ടിവികെ അധ്യക്ഷൻ വിജയുടെ റോഡ് ഷോ കന്യാകുമാരിയിൽ. തുറന്ന വാഹനത്തിൽ നിന്നിറങ്ങി പ്രവർത്തകരുടെയും ആരാധകരുടെയും ഇടയിലേക്ക് സൈക്കിൾ ചവിട്ടിയെത്തിയാണ് ജനങ്ങളെ വിജയ് ആവേശം കൊള്ളിച്ചത്. ഭരണകക്ഷിയായ ഡിഎംകെയെ കടന്നാക്രമിച്ചും വിപ്ലവകരമായ വാഗ്ദാനങ്ങൾ മുന്നോട്ടുവെച്ചുമാണ് കന്യാകുമാരിയിലും വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ സാധാരണക്കാരെ പീഡിപ്പിക്കുന്ന കേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്ന് വിജയ് കുറ്റപ്പെടുത്തി. ഒരു ചെറിയ കാര്യത്തിന് പോലും
ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും പ്രതിഭാശാലി; ആശാ ഭോസ്ലെയെ അനുസ്മരിച്ച് നരേന്ദ്ര മോദി
വിടപറഞ്ഞ പ്രമുഖ ഗായിക ആശാ ഭോസ്ലെയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും പ്രതിഭാശാലിയും ബഹുമുഖ പ്രതിഭയുമായ ആശാ ഭോസ്ലെയുടെ നിര്യാണത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് മോദി പറഞ്ഞു. അവരുടെ കുടുംബത്തിനും ആരാധകർക്കും സംഗീത പ്രേമികൾക്കും തന്റെ അഗാധമായ അനുശോചനം അറിയിക്കുന്നതായും മോദി വ്യക്തമാക്കി. ആശാ ഭോസ്ലെയ്ക്കൊപ്പമുള്ള സംഭാഷണങ്ങൾ എപ്പോഴും ഓർമയിലുണ്ടാകുമെന്നും നരേന്ദ്ര മോദി എക്സിൽ കുറിച്ചു. ദശകങ്ങൾ നീണ്ട അവരുടെ അസാധാരണമായ സംഗീത ജീവിതം നമ്മുടെ സാംസ്കാരിക
കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം: സര്‍ട്ടിഫിക്കറ്റുകൾ വ്യാജമല്ലെന്ന് പഞ്ചായത്ത് അധികൃതരുടെ മൊഴി
കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹ വിവാദത്തില്‍ കൂടുതല്‍ അന്വേഷണം. സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികതയില്‍ അന്വേഷണം തുടങ്ങി. വിവാഹം രജിസ്റ്റര്‍ ചെയ്ത പൂവാര്‍ പഞ്ചായത്തില്‍ നിന്ന് വിവരം ശേഖരിച്ചു. ആധാര്‍, ജനന സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ് എന്നിവ പരിശോധിച്ചെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ പ്രകാരം പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായിരുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ യഥാര്‍ത്ഥമെന്ന് ബോധ്യപ്പെട്ടതിന് ശേഷമാണ് രജിസ്‌ട്രേഷന്‍ നടത്തിയതെന്നും പഞ്ചായത്ത് അധികൃതര്‍ മൊഴി നല്‍കി. സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കാനായി കൊടുത്ത വിവരങ്ങള്‍ തെറ്റാണോയെന്ന്
ഫുട്ബോൾ തർക്കം വധശ്രമത്തിൽ കലാശിച്ചു; വടിവാൾ ആക്രമണത്തിന് പിന്നാലെ കാർ ഇടിപ്പിച്ചു വീഴ്ത്തി; മൂന്ന് യുവാക്കൾക്ക് പരിക്ക്
മലപ്പുറം താഴേക്കോട് യുവാക്കളെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം. നാട്ടുകൽ സ്വദേശികളായ മൂന്ന് യുവാക്കൾ സഞ്ചരിച്ച കാറിൽ മറ്റൊരു കാർ ബോധപൂർവ്വം ഇടിപ്പിച്ചു തെറിപ്പിക്കുകയായിരുന്നു. അക്രമത്തിൽ പരിക്കേറ്റ യുവാക്കൾ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഫുട്ബോൾ മത്സരത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് ആസൂത്രിതമായ വധശ്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. നാട്ടുകൽ സ്വദേശികളായ മുഹമ്മദ് ഇർഫാൻ, സൽമാനുൽ ഫാരിസ്, മുഹമ്മദ് ഷമീൽ എന്നിവരാണ് അക്രമത്തിന് ഇരയായത്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ പ്രതികൾ തങ്ങളുടെ വാഹനം കൊണ്ട്
തലമുറകളുടെ പ്രിയഗായികയ്ക്ക് വിട, ആശാ ഭോസ്‌ലെ അന്തരിച്ചു
തലമുറകളുടെ പ്രിയഗായിക ആശാ ഭോസ്‌ലെ (92) വിടപറഞ്ഞു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടായിരുന്നു. ഇന്നലെയാണ് ആശ ഭോസ്ലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒമ്പതു ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ച ആശാ ഭോസ്‌ലെ ഗിന്നസ് റിക്കാർഡിൽ ഇടംപിടിച്ചിട്ടുണ്ട്. എട്ടു പതിറ്റാണ്ടു നീണ്ട സംഗീത ജീവിതത്തിലൂടെ, ഇന്ത്യൻ സംഗീതത്തിന് നൽകിയ മികച്ച സംഭാവനകൾ മുൻനിർത്തി നിരവധി പുരസ്കാരങ്ങൾ ആശ
ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് കൂറ്റന്‍ ട്രക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം
16 ടയറുകളുള്ള കൂറ്റൻ ട്രക്ക് ബിഎംഡബ്ല്യു കാറിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം. അഭിഭാഷകൻ ബി ശ്രീനിവാസ റാവുവിനാണ് ജീവൻ നഷ്ടമായത്. ഹൈദരാബാദ് – വിജയവാഡ ഹൈവേയിലെ കാഞ്ചിക്കച്ചേർല മണ്ഡലത്തിലെ കീസര ടോൾ പ്ലാസയിൽ ഇന്നലെ വൈകുന്നേരം 4.15നാണ് വാഹനാപകടം ഉണ്ടായത്. ഹൈദരാബാദിലെ യെല്ലറെഡ്ഡിഗുഡ സ്വദേശിയായിരുന്നു ഹൈക്കോടതി അഭിഭാഷകനായ ശ്രീനിവാസ. നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് അപകടത്തിൽ പെടുകയും സമീപത്തുകൂടി കടന്നുപോയ ബിഎംഡബ്ല്യു കാറിലേക്ക് മറിയുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ബിഎംഡബ്ല്യു കാറ് പൂർണമായും
ചരിത്ര നേട്ടം; ഇന്‍റർനെറ്റ് പ്രകടനത്തിൽ ജിയോയെയും എയർടെല്ലിനെയും മറികടന്ന് ബിഎസ്എൻഎൽ
ഇന്ത്യയിലെ ടെലികോം രംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങൾ രേഖപ്പെടുത്തിക്കൊണ്ട്, ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) 2026 സാമ്പത്തിക വർഷത്തിൽ ഫിക്സഡ്-ലൈൻ ഇന്‍റർനെറ്റ് വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ഫ്രാൻസിലെ സ്വതന്ത്ര നെറ്റ്‌വർക്ക് പരിശോധനാ സ്ഥാപനമായ എൻപെർഫ് (nPerf) പുറത്തിറക്കിയ പുതിയ റിപ്പോർട്ടിലാണ് ഈ വിവരം വ്യക്തമാക്കുന്നത്. റിപ്പോർട്ടിൽ പറയുന്നതനുസരിച്ച്, ബിഎസ്എൻഎൽ ജിയോയും എയർടെലും പോലുള്ള പ്രമുഖ സ്വകാര്യ കമ്പനികളെ മറികടന്ന് ഈ മേഖലയിൽ ഒന്നാം സ്ഥാനത്തെത്തി. റിലയൻസ് ജിയോയും ഭാരതി