വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർണാടക മുഖ്യമന്ത്രി, പ്രധാനമന്ത്രിക്ക് നിവേദനം നൽകി
Karnataka
1 min read
6.2k

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർണാടക മുഖ്യമന്ത്രി, പ്രധാനമന്ത്രിക്ക് നിവേദനം നൽകി

ഏപ്രിൽ 17, 2026
0

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിവേദനം നൽകി. എച്ച്.എ.എൽ വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത ശേഷം റവന്യൂ മന്ത്രി കൃഷ്ണ ബൈരഗൗഡ, ചീഫ് സെക്രട്ടറി ശാലിനി രജനീഷ് എന്നിവർക്കൊപ്പമാണ് നിവേദനം കൈമാറിയത്. ബംഗളൂരു സബർബൻ റെയിൽ പദ്ധതിക്കുള്ള ഫണ്ട് എത്രയും വേഗം അനുവദിക്കുക, ബംഗളൂരുവിനും ചെന്നൈക്കും ഇടയിലുള്ള നിർദ്ദിഷ്ട അതിവേഗ റെയിൽപാതയിൽ മൈസൂരുവിനെയും ഉൾപ്പെടുത്തുക, കിത്തൂർ, കല്യാണ കർണാടക ജില്ലകളെ ഉൾപ്പെടുത്തി ബംഗളൂരു-മുംബൈ അതിവേഗ

Continue Reading
തി​ര​യി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ 18 വ​യ​സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Kerala
0 min read
6.3k

തി​ര​യി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ 18 വ​യ​സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ഏപ്രിൽ 16, 2026
0

മഞ്ചേശ്വരം കുണ്ടുകൊൽക്കെ ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ 18 വയസുകാരൻ്റെ മൃതദേഹം കണ്ടെത്തി. മഞ്ചേശ്വരം ചൗക്കി സ്വദേശി ഉമറുൽ ഫാറൂഖിൻ്റെ മകൻ മുഹമ്മദ് സൈനുൽ ആബിദ് ആണ് മരിച്ചത്. മത്സ്യത്തൊഴിലാളികൾ നടത്തിയ തെരച്ചിലിലാണ് ഇന്ന് വൈകുന്നേരം മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം കുടുംബത്തോടെപ്പം ബീച്ചിൽ എത്തിയപ്പോഴാണ് സൈനുൽ ആബിദ് തിരയിൽ പെട്ടത്. ര​ണ്ടു​പേ​ർ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.

Continue Reading
കൊല്ലത്ത് കരാട്ടെ പരിശീലനത്തിനിടെ 11കാരി കുഴഞ്ഞുവീണ് മരിച്ചു
Kerala
1 min read
6.6k

കൊല്ലത്ത് കരാട്ടെ പരിശീലനത്തിനിടെ 11കാരി കുഴഞ്ഞുവീണ് മരിച്ചു

ഏപ്രിൽ 16, 2026
0

കൊല്ലം അഞ്ചലിൽ ക​രാ​ട്ടെ പ​രി​ശീ​ല​ന​ത്തി​നി​ടെ 11കാ​രി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. വാളകം പുത്തൻവിള സ്വദേശി അഹന്നയാണ് മരിച്ചത്. കരാട്ടെ ക്ലാസിലെ പരിശീലനത്തിനിടെ അഹന്നയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ഉടൻ തന്നെ അഹന്നയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരാട്ടെ പരിശീലനത്തിന് എത്തിയതായിരുന്നു അഹന്ന. പരിശീലനത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും പിന്നീട് കുഴഞ്ഞുവീഴുകയുമായിരുന്നു. വാളകം പുത്തൻവിള വീട്ടിൽ ബിനോയ്-സിമി ദമ്പതികളുടെ മകളാണ് അഹന്ന. മരണവുമായി ബന്ധപ്പെട്ട വീട്ടുകാരുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading
നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവം: ഡോ റാമിനെ കോളേജില്‍ നിന്നും പുറത്താക്കി
Kerala
0 min read
5.9k

നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവം: ഡോ റാമിനെ കോളേജില്‍ നിന്നും പുറത്താക്കി

ഏപ്രിൽ 16, 2026
0

ജാതി അധിക്ഷേപത്തെ തുടർന്ന് അഞ്ചരക്കണ്ടി ‍ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ അനാട്ടമി വിഭാഗം പ്രൊഫസർ എം കെ റാമിനെ കോളജിൽ നിന്നും പുറത്തക്കി. റാമിനെ പുറത്താക്കുമെന്ന് മാനേജ്മെന്റ് വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകി. റാമിനെതിരെ കൂടുതൽ വിദ്യാർത്ഥികൾ ആരോപണവുമായി രം​ഗത്തെത്തിയ സാഹചര്യത്തിലാണ് നടപടി. നിതിൻ്റെ മരണത്തിൽ റാമിനെതിരെ കേസെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെ ഒളിവിൽ കഴിയുകയാണ് ഇയാൾ. അദ്ധ്യാപകനെതിരെ വിദ്യാർത്ഥികൾ ഇന്ന് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

Continue Reading
സ്ത്രീകൾക്ക് മാസം 2,500, സൗജന്യ സിലിണ്ടർ; സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകി ടിവികെ പ്രകടനപത്രിക
India
1 min read
6.1k

സ്ത്രീകൾക്ക് മാസം 2,500, സൗജന്യ സിലിണ്ടർ; സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകി ടിവികെ പ്രകടനപത്രിക

ഏപ്രിൽ 16, 2026
0

സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകി TVK പ്രകടനപത്രിക പുറത്ത്. വീടുകൾക്ക് മുന്നിൽ വിസിൽ ചിഹ്നം കോലമായി വരച്ചിടണമെന്ന് ടിവികെ അധ്യക്ഷൻ വിജയ് അഭ്യർത്ഥിച്ചു. സ്ത്രീകളോടും യുവതികളോടുമാണ് അഭ്യർത്ഥന. തനിയ്ക്ക് ലഭിയ്ക്കുന്ന വലിയ ആദരവാകും അതെന്നും വിജയ് ചൂണ്ടിക്കാട്ടി.60 വയസിന് താഴെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ നൽകും. ഒരു കുടുംബത്തിന് പ്രതിവർഷം ആറ് സൗജന്യ പാചക വാതക സിലിങ്ങറുകൾ നൽകും. സാമ്പത്തിക ഭദ്രതയില്ലാത്ത കുടുംബത്തിലെ പെൺകുട്ടികൾക്ക് വിവാഹത്തിന് ഒരു പവൻ

Continue Reading
വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​ന​ങ്ങ​ൾ ത​മ്മി​ൽ ഇ​ടി​ച്ച് അ​പ​ക​ടം; ആ​ർ​ക്കും പ​രി​ക്കി​ല്ല
India
0 min read
6.4k

വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​ന​ങ്ങ​ൾ ത​മ്മി​ൽ ഇ​ടി​ച്ച് അ​പ​ക​ടം; ആ​ർ​ക്കും പ​രി​ക്കി​ല്ല

ഏപ്രിൽ 16, 2026
0

വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​ന​ങ്ങ​ൾ ത​മ്മി​ൽ ഇ​ടി​ച്ച് അ​പ​ക​ടം. ആ​കാ​ശ വി​മാ​ന​വും സ്പൈ​സ് ജെ​റ്റും ത​മ്മി​ലാ​ണ് ഇ​ടി​ച്ച​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ല. ഡ​ൽ​ഹി​യി​ൽനി​ന്നു ഹൈ​ദ​രാ​ബാ​ദി​ലേ​ക്കു പു​റ​പ്പെ​ടാ​ൻ പു​റ​പ്പെ​ടാ​നൊ​രു​ങ്ങി​യ ആ​കാ​ശ വി​മാ​ന​ത്തി​ൽ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. വി​മാ​ന​ങ്ങ​ളു​ടെ ചി​റ​കു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ചി​റ​കു​ക​ൾ​ക്കു കേ​ടു​പാ​ടു സം​ഭ​വി​ച്ചു. ആ​കാ​ശാ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ർ​ക്കു യാത്ര ചെയ്യാൻ വേറെ സം​വി​ധാ​ന​മൊ​രു​ക്കി.

Continue Reading
വി ആർ ഹർഷൻ്റെ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം ഏപ്രിൽ 26ന്
Association News
0 min read
5.3k

വി ആർ ഹർഷൻ്റെ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം ഏപ്രിൽ 26ന്

ഏപ്രിൽ 16, 2026
0

വി ആർ ഹർഷൻ്റെ നർമ്മരസായനം, ഹാസ്യഹർഷം എന്നീ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം എഴുത്തുകാരൻ കെ ആർ കിഷോർ നിർവഹിക്കും. ഏപ്രിൽ 26ന് വൈകിട്ട് 3.30ന് മത്തിക്കരെ കോസ്മോപൊളിറ്റൻ കൾച്ചറൽ സെൻററിൽ ആണ് പ്രകാശനച്ചടങ്ങ്. പ്രശസ്‌ത എഴുത്തുകാരികളായ ഇന്ദിരാ ബാലൻ, രമ പ്രസന്ന പിഷാരടി എന്നിവർ പുസ്‌തകം ഏറ്റുവാങ്ങും. സുദേവൻ പുത്തൻചിറ, സലിംകുമാർ.എസ് എന്നിവർ പുസ്‌തക പരിചയം നടത്തും. ബാംഗ്ളൂരിലെ സാംസ്‌കാരിക പ്രവർത്തകർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 98451 82814

Continue Reading
വിഷു കിറ്റുകൾ വിതരണം ചെയ്‌തു
Association News
1 min read
5.5k

വിഷു കിറ്റുകൾ വിതരണം ചെയ്‌തു

ഏപ്രിൽ 16, 2026
0

കേരള സമാജം (R) കർണാടക ബാംഗ്ലൂർ നോർത്ത് ഡിവിഷൻ്റെ നേതൃത്വത്തിൽ ദ്വാരകനഗറിലെ ഡൈൻ സ്‌പോട്ട് റെസ്റ്റോറന്റിൽവെച്ച് വിഷുക്കണി കിറ്റുകളുടെ വിതരണത്തിൻ്റെ ഉദ്ഘാടനം സമാജം പ്രസിഡണ്ട് എസ്.കെ.പിള്ള നിർവഹിച്ചു.വൈസ് പ്രസിഡണ്ട് ആർ.കെ.കുറുപ്പ്, സെക്രട്ടറി ശ്രീകുമാർ, സമാജം അഡ്വൈസർ അഡ്വ.പ്രഭാകരൻ, അഡ്വ. പ്രവീൺ, ജോയിന്റ് സെക്രട്ടറി നടരാജൻ, ട്രഷറർ യു.ഡി.നായർ, അസിസ്റ്റൻറ് സെക്രട്ടറിമാരായ ശ്യാം കുമാർ, യോഗേഷ് നായർ, സുകുമാരൻ, ഡിഷോബ്, ഡോ.ദിലീപ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇതോടൊപ്പം വനിതാ വിഭാഗം ഭാരവാഹികളും

Continue Reading
വനിത സംവരണ ബില്ലിനെ എതിർക്കുന്നവർക്ക് സ്ത്രീകൾ മാപ്പ് നൽകില്ല: പ്രധാനമന്ത്രി
India
0 min read
5.8k

വനിത സംവരണ ബില്ലിനെ എതിർക്കുന്നവർക്ക് സ്ത്രീകൾ മാപ്പ് നൽകില്ല: പ്രധാനമന്ത്രി

ഏപ്രിൽ 16, 2026
0

സ്ത്രീകളെ ഭരണത്തിൻ്റെ ഭാഗമാക്കാനുള്ള വലിയ അവസരമാണിതെന്ന് വനിത സംവരണ ബില്ലിൽ ലോക്‌സഭയിൽ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി നൽകവേ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഈ അവസരം കളയരുതെന്നും വനിതാ സംവരണ ബിൽ കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും മോദി പറഞ്ഞു. രാജ്യത്തിൻ്റെ വികസനയാത്രയിലെ സുപ്രധാന നിമിഷമാകും വനിതാ സംവരണ ബിൽ പാസാക്കുന്നത്. സ്ത്രീകൾക്ക് വേണ്ടിയുള്ള ബില്ലിനെ എതിർക്കുന്നവർക്ക് സ്ത്രീകൾ മാപ്പ് നൽകില്ലെന്നും രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ് ബില്ലിനെ പലരും എതിർക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വന്തം

Continue Reading
ബാംഗളൂരിൽ നിര്യാതയായി
Obituary
0 min read
5.0k

ബാംഗളൂരിൽ നിര്യാതയായി

ഏപ്രിൽ 16, 2026
0

ബാംഗളൂർ എ.നാരായണപുരയിലെ ജയലക്ഷ്മി ലേയൗട്ടിൽ താമസിക്കുന്ന പുത്തൂർ കൊല്ലം സ്വദേശിനി ലീലാമ്മ ജോൺ(69) നിര്യാതയായി. കേരള സമാജം ദൂരവാണി നഗറിലെ മെമ്പർ ജോൺ തോമസിൻ്റെ ഭാര്യയാണ്. ഭർത്താവ്: ജോൺ തോമസ്മക്കൾ: ലിജോ ജോൺ, ലിജി ജോൺമരുമക്കൾ: ലിൻസി ലിജോ, അബിപേരക്കുട്ടികൾ: ലിസബേത്, ലീന്ദ്ര, റയാൻ നാളെ രാവിലെ 10.30ന് വസതിയിൽ പൊതുദർശനവും തുടർന്ന് ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.

Continue Reading