സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത
ഇന്ന് കേരളത്തിൽ ഇടവിട്ട തോതിൽ മഴയ്ക്ക് സാധ്യത. വരും മണിക്കൂറിൽ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയാണ് വയനാട്, മലപ്പുറം ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്. നാളെ ഒരു ജില്ലകളിലും ഇതുവരെ മഴ മുന്നറിയിപ്പുകൾ പ്രവചിട്ടില്ലെങ്കിലും മഴ ശക്തമാകാനുള്ള
2024-ലെ ജ്ഞാനപീഠ പുരസ്‌കാരം വിനോദ് കുമാര്‍ ശുക്ലയ്ക്ക് ലഭിച്ചു
പ്രശസ്ത ഹിന്ദി സാഹിത്യകാരന്‍ വിനോദ് കുമാര്‍ ശുക്ലയ്ക്ക് 2024-ലെ 59-ാമത് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു. ഛത്തീസ്ഗഢില്‍ നിന്ന് ജ്ഞാനപീഠം ലഭിക്കുന്ന ആദ്യ എഴുത്തുകാരനും 12-ാമത്തെ ഹിന്ദി സാഹിത്യകാരനുമാണ് അദ്ദേഹം. നോവലിസ്റ്റ്, കഥാകാരന്‍, കവി, എന്നീ നിലകളില്‍ പ്രശസ്തനാണ് ഛത്തീസ്ഗഢ് സ്വദേശിയായ 88-കാരനായ വിനോദ് കുമാര്‍ ശുക്ല.
ഷിബില കൊലക്കേസ്; താമരശ്ശേരി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ നൗഷാദിനെ സസ്‌പെൻഡ് ചെയ്തു
കോഴിക്കോട് താമരശേരി സ്വദേശിനി ഷിബിലയെ ലഹരിക്കടിമയായ ഭർത്താവ് യാസിർ വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് താമരശ്ശേരി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ നൗഷാദിനെ സസ്‌പെൻഡ് ചെയ്‌തു. യാസിറിൽ നിന്ന് ഭീഷണിയുണ്ടെന്നു കാണിച്ച് ഷിബില നൽകിയ പരാതി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനാണ് ഗ്രേഡ് എസ്ഐയ്‌ക്കെതിരെ നടപടിയെടുത്തത്. താമരശേരി സ്റ്റേഷനിൽ റൂറൽ എസ്‌പി നേരിട്ടെത്തിയാണ് നടപടി സ്വീകരിച്ചത്. അന്വേഷണ വിധേയമായാണ് നൗഷാദിനെ സസ്പെൻഡ് ചെയ്‌തത്. യാസിറിനെതിരെ ഷിബില നൽകിയ പരാതി സ്റ്റേഷനിലെ പിആർഒയുടെ
ദക്ഷിണ കൊറിയയിൽ വൻ കാട്ടുതീ
ദക്ഷിണ കൊറിയയിൽ വൻ കാട്ടുതീ. രാജ്യത്തുടനീളം 20 ലധികം കാട്ടുതീയാണ് പടർന്നു പിടിച്ചത്. കാട്ടുതീയിൽ രണ്ട് അഗ്നിശമന സേനാംഗങ്ങൾ മരിക്കുകയും രണ്ട് പേരെ കാണാതാവുകയും ചെയ്‌തു. ശക്തമായ കാറ്റിനെ തുടർന്ന് കാട്ടുതീ അതിവേഗം പടരുന്നതിനാൽ എത്രയും പെട്ടെന്ന് തീ അണയ്ക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആക്ടിങ് പ്രസിഡന്റ് ചോയ് സാങ്-മോക്ക് ആവശ്യപ്പെട്ടു. വെള്ളിയാഴ്‌ച സൗത്ത് ജിയോങ്സാങ് പ്രവിശ്യയിൽ ആരംഭിച്ച തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് അഗ്നിശമന സേനാംഗങ്ങൾ മരിച്ചത്. ശനിയാഴ്ച ഉച്ചവരെ
നാടകപ്രവര്‍ത്തകനും കാഥികനുമായ അയിലം ഉണ്ണികൃഷ്ണന്‍ അന്തരിച്ചു
പ്രശസ്ത നാടകപ്രവര്‍ത്തകനുംരു കാഥികനുമായ അയിലം ഉണ്ണികൃഷ്ണന്‍ (72) അന്തരിച്ചു. തിവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ന്യൂമോണിയ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. അയിലം ഉണ്ണികൃഷ്ണൻ കഥാപ്രസംഗരംഗത്ത് 50 വർഷം പിന്നിട്ട കലാകാരനാണ്. ‘കുത്തബ് മിനാർ’ എന്ന കഥാപ്രസംഗമാണ് 1973-ൽ അദ്ദേഹം ആദ്യം അവതരിപ്പിച്ചത്. 42 കഥകൾ ആദ്യവർഷം തന്നെ അവതരിപ്പിച്ചു. പിന്നീടങ്ങോട്ട് വിവിധ വേദികളിൽ അയിലം ഉണ്ണികൃഷ്‌ണൻ എന്ന കാഥികൻ ഒട്ടേറെ കഥകൾ പറഞ്ഞു. ശരത്കാല രാത്രി, രക്തപുഷ്‌പം, മൗനരാഗപ്പക്ഷി, കൽക്കത്ത,
പാകിസ്താന് വിവരങ്ങൾ ചോർത്തി നൽകിയ ബെൽ എൻജിനീയർ അറസ്റ്റിൽ
ബെംഗളൂർ വ്യോമയാന-പ്രതിരോധ മേഖലയിലെ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽനിന്ന് (ബെൽ) ആശയവിനിമയ സംവിധാനങ്ങളെക്കുറിച്ചും റഡാർ സംവിധാനങ്ങളെക്കുറിച്ചും പാകിസ്‌താന് വിവരങ്ങൾ ചോർത്തിയതിന് എൻജിനീയർ അറസ്റ്റിലായി. ബെൽ ബംഗളൂരു യൂനിറ്റിൽ റിസർച്ച് ടീം അംഗവും സീനിയർ എൻജിനീയറുമായ ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശി ദീപ് രാജ് ചന്ദ്ര (36) ആണ് അറസ്റ്റിലായതെന്ന് കർണാടക ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര അറിയിച്ചു. നിരന്തരം പാകിസ്‌താൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്ന പ്രതി മിലിറ്ററി ഇന്റലിജൻസിൻ്റെയും
താമരശ്ശേരി ഷിബില വധക്കേസ്; പരാതി നൽകിയിട്ടും പോലീസ് കൃത്യമായി ഇടപെട്ടില്ല; പോലീസിനെതിരേ യുവതിയുടെ കുടുംബം
കോഴിക്കോട് താമരശ്ശേരിയിലെ ഷിബില വധക്കേസിൽ പോലീസിനെതിരേ യുവതിയുടെ കുടുംബം. പോലീസ് പരാതി നൽകിയപ്പോൾ തന്നെ ഇടപെടുകയായിരുന്നെങ്കിൽ മകളുടെ ജീവൻ നഷ്‌ടപ്പെടില്ലായിരുന്നു എന്നാണ് കുടുംബം പറയുന്നത് . താമരശ്ശേരി സ്‌റ്റേഷനിൽ കഴിഞ്ഞ മാസം യാസിറിനെതിരേ വീട്ടുകാർ പരാതി നൽകിയിരുന്നു. പോലീസ് വീഴ്ചയിൽ മുഖ്യമന്ത്രിക്കടക്കം പരാതി നൽകാനുള്ള നീക്കത്തിലാണ് കുടുംബം. ഷിബില കരുതിയിരുന്നത് ലഹരിക്ക് അടിമയായിരുന്ന യാസിർ നന്നാകുമെന്നായിരുന്നു. യാസിറിൻ്റെ കൂട്ടുകാരനാണ് ഉമ്മയെ കുത്തിയ ആഷിക്ക്. ഇക്കാര്യം പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ആഷിക്ക് ഉമ്മയെ
ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനി കോളജ് കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി ജീവനൊടുക്കി
ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനി കോളജ് കെട്ടിടത്തിനു മുകളിൽനിന്ന് ചാടി ജീവനൊടുക്കി. കോഴിക്കോട് സ്വദേശിനിയായ ലക്ഷ്‌മി മിത്ര (21) ആണ് മരിച്ചത്. ബാംഗ്ലൂർ സൊലദേവനഹള്ളിയിലെ ആചാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. പെൺകുട്ടി കോളേജ് കെട്ടിടത്തിൻ്റെ നാലാം നിലയിൽ നിന്നാണ് താഴേക്ക് ചാടിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിബിഎ ഏവിയേഷൻ വിദ്യാർഥിനിയായിരുന്നു ലക്ഷ്‌മി. സംഭവത്തിൽ പോലീസ് കേസെടുത്തു.
മെഡിക്കൽ പരിശോധനക്കിടെ യുവതിയിൽ നിന്ന് സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയില്‍ വീണ്ടും എംഡിഎംഎ പിടിച്ചെടുത്തു
കൊല്ലത്ത് വെച്ച് 50 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത കേസില്‍ മെഡിക്കൽ പരിശോധനക്കിടെ യുവതിയിൽ നിന്ന് വീണ്ടും എംഡിഎംഎ പിടിച്ചെടുത്തു. സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു 40.45 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. അനില രവീന്ദ്രനിൽ നിന്ന് ഇതോടെ 90.45 ഗ്രാം എംഡിഎംഎയാണ് ആകെ പിടിച്ചെടുത്തത്. കൊല്ലത്ത് വെച്ച് ഇന്നലെ വൈകിട്ടാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പെരിനാട് ഇടവട്ടം സ്വദേശിനിയാണ് 34 കാരിയായ അനില രവീന്ദ്രൻ. ശക്തികുളങ്ങര പൊലീസും സിറ്റി ഡാൻസാഫ് ടീമും
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയിൽ ഇടിവ്
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്. ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന് 320 രൂപയാണ് കുറഞ്ഞത്. ഇന്നലെയും സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ കുറവുണ്ടായിരുന്നു. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിൻ്റെ ഇന്നത്തെ വില 65,840 രൂപയായി. സ്വര്‍ണ്ണവിലയില്‍ ഉണ്ടായിരുന്ന വന്‍ കുതിച്ചു ചാട്ടത്തിനിടെയാണ് സ്വര്‍ണ്ണവിലയിലെ നേരിയ ഇടിവ്.