ഹരിയാനയിൽ കോൺഗ്രസ് പ്രവർത്തകയുടെ മൃതദേഹം സ്യൂട്ട്കേസിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
ഹരിയാനയിൽ കോൺഗ്രസ് പ്രവർത്തകയുടെ മൃതദേഹം സ്യൂട്ട് കേസിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്‌ച റോഹ്‌തക് ജില്ലയിലെ സാംപ്ല ബസ് സ്റ്റാൻഡിന് സമീപത്തു ഒരു നീല സ്യൂട്ട്കേസിലാണ് മൃതദേഹം കണ്ടത്. കോൺഗ്രസ് പ്രവർത്തകയായ ഹിമാനി നർവാളാ(22)യുടേതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞു. മൃതദേഹത്തിൻ്റെ കഴുത്തിൽ മുറിവുകളുണ്ട്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സ്യൂട്ട് കേസ് ആരാണ് ഉപേക്ഷിച്ചത് എന്ന് കണ്ടെത്തുന്നതിനായി സമീപ പ്രദേശങ്ങളിലെ
കണ്ണൂരിൽ കാട്ടുപന്നി ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം
കണ്ണൂർ പാനൂരിൽ കാട്ടുപന്നി ആക്രമണത്തിൽ കർഷകന് കൊല്ലപ്പെട്ടു. ചെണ്ടയോട്ടെ കൃഷിയിടത്തിലാണ് കർഷകനെ കർഷകനെ പന്നി ആക്രമിച്ച നിലയിൽ കണ്ടത്. പാനൂർ വള്ള്യായി സ്വദേശി ശ്രീധരനാണ്(70) മരിച്ചത്. ദേഹമാസകലം കുത്തേറ്റ് ചോരയിൽ കുളിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തെ ആശുപത്രയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മുൻ ജെഎൻയു വിദ്യാർത്ഥി നേതാവ് ഷഹ്‍ല റാഷിദിനെതിരെയുള്ള രാജ്യദ്രോഹ കേസ്; പിൻവലിക്കാൻ കോടതി അനുമതി
മുൻ ജെഎൻയു വിദ്യാർത്ഥി നേതാവ് ഷഹ്‍ല റാഷിദിനെതിരെയുള്ള രാജ്യദ്രോഹ കേസ് പിൻവലിക്കാൻ കോടതി അനുമതി നൽകി. കേസ് പിൻവലിക്കാൻ ദില്ലി പൊലീസ് നൽകിയ അപേക്ഷയെ തുടർന്നാണ് ദില്ലി പട്യാല ഹൗസ് കോടതിയുടെ നടപടി. കശ്മീരിലെ വീടുകളിൽ അതിക്രമിച്ചുകയറി ഇന്ത്യൻ സൈന്യം കാശ്മീർ സ്വദേശികളെ ഉപദ്രവിക്കുന്നു എന്ന ഷഹ്‍ലയുടെ സമൂഹമാധ്യമത്തിലെ പോസ്റ്റിനെ തുടർന്നാണ് ദില്ലി പൊലീസ് കേസെടുത്തത്. പ്രോസിക്യൂട്ട് ചെയ്യാൻ ലെഫ്റ്റനൻ്റ് ഗവർണർ വികെ സക്സേന നൽകിയ അനുമതി പിൻവലിച്ചതോടെയാണ് ദില്ലി
ഉത്തരാഖണ്ഡിലെ ഹിമപാതം; 4 തൊഴിലാളികൾ മരിച്ചു, 5 തൊഴിലാളികൾക്കായി തിരച്ചിൽ
ഉത്തരാഖണ്ഡിലെ ഹിമപാതത്തിൽ കുടുങ്ങിയ തൊഴിലാളികളികളിൽ 4 പേർ മരിച്ചു. കുടുങ്ങിക്കിടക്കുന്ന 5 തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു. പുറത്ത് എത്തിച്ചവരിൽ ചിലരുടെ നില ഗുരുതരമാണ്. ഇവരെ ഹെലികോപ്റ്റർ മാർഗം ഐയിംസിലേക്ക് മാറ്റി. അഞ്ചു തൊഴിലാളികളെ കൂടെ കണ്ടെത്താൻ ശ്രമം ഊർജിതമാക്കിയിട്ടുണ്ട്. മഞ്ഞ് മാറ്റിയ ശേഷം മാത്രമേ ഇവരുടെ അടുത്തേക്ക് എത്താൻ സാധിക്കുകയുള്ളൂ. ഇന്ത്യ-ചൈന അതിര്‍ത്തി മേഖലയിലെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍റെ ക്യാമ്പിന് സമീപം വെള്ളിയാഴ്ച രാവിലെയാണ് വൻ ഹിമപാതമുണ്ടായത്. ബിആര്‍ഒവിൻ്റെ ക്യാമ്പുകള്‍ക്ക്
ബെംഗളൂർ മെട്രോ; ഹെബ്ബാളിലെ 45 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിൽ പ്രതിസന്ധി
നമ്മ മെട്രോയുടെ വികസനത്തിനു വേണ്ടി ഹെബ്ബാളിൽ ഭൂമി ഏറ്റെടുക്കുന്നതിൽ തീരുമാനമായില്ല. ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ഹെബ്ബാളിൽ 45 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിൽ വെള്ളിയാഴ്ച നടന്ന ഉന്നതതല യോഗത്തിൽ തീരുമാനമുണ്ടായില്ല. വാണിജ്യ വ്യവസായ മന്ത്രി എംബി പാട്ടീലിൻ്റെയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിൻ്റെയും അധ്യക്ഷതയിലാണ് നിർണായക യോഗം ചേർന്നത്. എല്ലാവിധ സൗകര്യങ്ങളുമുള്ള ഡിപ്പോ, മൾട്ടി മോഡൽ ഹബ്, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സജ്ജമാക്കാനാണ് ഈ ഭൂമി ഏറ്റെടുക്കാൻ
നാലുവയസുകാരൻ കഴിച്ച ചോക്ലേറ്റിൽ ലഹരി: വിശദ അന്വേഷണത്തിന് പൊലീസ്
സ്കൂളിൽ നിന്ന് ചോക്ലേറ്റ് കഴിച്ച നാലുവയസുകാരൻ അബോധാവസ്ഥയിലായി ആശുപത്രിയിൽ ചികിത്സ തേടിയ സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് പൊലീസ്. കോട്ടയം മണര്‍കാട് അങ്ങാടിവയല്‍ സ്വദേശികളുടെ മകനാണ് ലഹരി കലര്‍ന്ന ചോക്ലേറ്റ് കഴിച്ചത്. വിദഗ്ദ്ധ പരിശോധനയിൽ ശരീരത്തിൽ ലഹരി പദാർത്ഥത്തിൻ്റെ അംശം കണ്ടെത്തിയെങ്കിലും ഇത് ചോക്ലേറ്റിൽ കൂടിയാണോ ശരീരത്തിൽ എത്തിയതെന്ന കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കൂടുതൽ അന്വേഷണത്തിനുശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കൾ ജില്ലാ
അംബേദ്കറേയും ദളിതരേയും അപമാനിച്ചുവെന്ന കേസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി
ഡോ. ബി ആര്‍ അംബേദ്കറേയും ദളിതരേയും സ്‌കിറ്റിലൂടെ അപമാനിച്ചു വെന്ന കേസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. ജെയിന്‍ സെന്റര്‍ ഓഫ് മാനേജ്മെൻ്റ് സ്റ്റഡീസിലെ വിദ്യാര്‍ഥികള്‍ക്കും ഫാക്കല്‍റ്റി അംഗങ്ങള്‍ക്കുമെതിരെയായിരുന്നു കേസ്. ദിനേശ് നീലകാന്ത് ബോര്‍ക്കര്‍ ആണ് സ്‌കിറ്റിലൂടെ അപമാനിച്ചുവെന്നാരോപിച്ച് ഹര്‍ജി സമര്‍പ്പിച്ചത്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 പ്രകാരം ആവിഷ്‌കാര സ്വാതന്ത്ര്യവും സംസാര സ്വാതന്ത്ര്യവും ഉറപ്പ് നല്‍കുന്നുവെന്ന് കോടതി വ്യക്തമാക്കി. യൂണിവേഴ്സിറ്റി നിംഹാന്‍സ് കണ്‍വെന്‍ഷന്‍ സെൻ്ററില്‍ ജെയിന്‍ യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റ്
പൊതുജനങ്ങൾക്ക് വീണ്ടും തിരിച്ചടി; പാചക വാതക വില വർദ്ധിപ്പിച്ചു
പൊതുജനങ്ങൾക്ക് തിരിച്ചടിയായി വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വീണ്ടും വർദ്ധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് കൊച്ചിയിൽ 6 രൂപ കൂടി. ഇതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് വില 1812 രൂപയായി ഉയർന്നു. അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റം ഇല്ല. രാജ്യത്ത് മറ്റ് പ്രധാന നഗരങ്ങളിലും വാണിജ്യ സിലിണ്ടർ വിലയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ചെന്നൈയിൽ 5 രൂപ 50 പൈസ കൂടി വില 1965 ആയി ഉയർന്നു. ഡൽഹിയിൽ
ആശാ വര്‍ക്കര്‍മാരുടെ സമരപ്പന്തല്‍ സുരേഷ് ഗോപി സന്ദര്‍ശിച്ചു
കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി ആശാ വർക്കർമാരുടെ സമരപ്പന്തൽ സന്ദർശിച്ചു. സമരവേദിയിൽ. സമരം ചെയ്യുന്ന പ്രവർത്തകരോട് സംസാരിച്ച സുരേഷ് ഗോപി അവർ നൽകിയ നിവേദനം സ്വീകരിക്കുകയും ചെയ്തു. ആശാ വർക്കർമാരുടെ സമരത്തെ ആരും താഴ്ത്തിക്കേട്ടേണ്ടെന്നും ആശമാരുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാരിനെ അറിയിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ആശാ വർക്കർമാർക്ക് അരക്ഷിതാവസ്ഥ ഉണ്ടാവുന്നുണ്ടെങ്കിൽ പ്രധാനമന്ത്രിയെയും കേന്ദ്ര ആരോഗ്യമന്ത്രിയെയും വിവരം ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് കേന്ദ്രത്തിൻ്റെ പദ്ധതിയാണെങ്കിൽ അത് വിഭാവനം ചെയ്ത് സ്ഥാപിതമാകുന്ന
ഉത്തരാഖണ്ഡിലെ ഹിമാപാതം: കണ്ടെത്താനുള്ളത് 25 പേരെ; രക്ഷാദൗത്യം തുടരുന്നു
ഇന്ത്യൻ കരസേനയുടെ നേതൃത്വത്തിൽ ഉത്തരാഖണ്ഡിലെ ഹിമാപാതത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള രക്ഷാദൗത്യം തുടരുന്നു. ഇന്ത്യൻ കരസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ഇനി 25 പേരെയാണ് അപകടസ്ഥലത്ത് നിന്ന് കണ്ടെത്താനുള്ളത്. രക്ഷപ്പെടുത്തിയ 32 പേരിൽ 23 പേർക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് സർക്കാർ വ്യക്തമാക്കി. പരിക്കേറ്റ മറ്റുള്ളവരെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇന്നലെയാണ് ചൈനീസ് അതിർത്തിയോട് ചേർന്നുള്ള മാനാ ഗ്രാമത്തിൽ ഹിമാപാതം ഉണ്ടായത്. ചൈനീസ് അതിർത്തിയിലേക്ക്