സംസ്ഥാന സർക്കാരിൻ്റെ ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരം ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്. 14ന് മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് നടക്കുന്ന ചടങ്ങിൽ ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം നൽകുമെന്ന് മന്ത്രി വി. എൻ. വാസവൻ അറിയിച്ചു. റവന്യു (ദേവസ്വം) സ്‌പെഷ്യൽ സെക്രട്ടറി ടി. വി. അനുപമ, തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണർ സി. വി. പ്രകാശ്, സംഗീതജ്ഞ കെ. ഓമനക്കുട്ടി എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്. 2012ലാണ് സംസ്ഥാന സർക്കാർ ഹരിവരാസനം അവാർഡ് ഏർപ്പെടുത്തിയത്. കഴിഞ്ഞവർഷം തമിഴ് പിന്നണി ഗായകൻ പി കെ വീരമണി ദാസനായിരുന്നു പുരസ്‌കാരം ലഭിച്ചത്. 2023ലെ പുരസ്‌കാരം ലഭിച്ചത് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്കായിരുന്നു.

Related Posts