അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം. ഇന്നു പുലർച്ചെ ഹിന്ദുക്കുഷ് മേഖലയിൽ ആയായിരുന്നു 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.121 കിലോമീറ്റർ (75 മൈൽ) ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് യൂറോപ്യൻ – മെ ഡിറ്ററേനിയൻ സീസ്മോളജിക്കൽ സെൻ്റർ (ഇഎംഎസ്‌സി) അറിയിച്ചു. അതേസമയം ഡൽഹിയിലും ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെൻ്റർ ഫോർ സീസ് മോളജി (എൻസിഎസ്) അറിയിച്ചു.

Related Posts