കോഴിക്കോട് വടകരയിൽ എലിവിഷം ചേർത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയിൽ. കുറിഞ്ഞാലിയോട് സ്വദേശി നിധീഷാണ് ചികിത്സയിൽ കഴിയുന്നത്. കുറിഞ്ഞാലിയോട് സ്വദേശി നിധീഷ് (44) ൻ്റെ പരാതിയിലാണ് ഇയാളുടെ സുഹൃത്ത് വൈക്കിലശ്ശേരി സ്വദേശി മഹേഷ് (45) നെതിരെ വടകര പോലീസ് കേസെടുത്തത്. ഇരുവരും ജനുവരി ആറിന് രാത്രി മദ്യപിച്ചിരുന്നു. മഹേഷ് ബീഫ് കൊണ്ടുവന്നിരുന്നു. ഇതാണ് നിധീഷ് കഴിച്ചത്. ബീഫിൽ എലിവിഷം ചേർത്തതായി നിധീഷിനോട് താൻ പറഞ്ഞിരുന്നെന്നും എന്നാൽ അത് തമാശയാണെന്ന് കരുതി നിധീഷ് കഴിക്കുകയാണ് ഉണ്ടായതെന്നും മഹേഷ് പോലീസിനോട് പറഞ്ഞു. പിറ്റേദിവസം രാവില വയറുവേദനയും മറ്റ് അസ്വസ്ഥതകളുമായി നിധീഷ് ഓർക്കാട്ടേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും ചികിത്സതേടി.സംഭവത്തിൽ മഹേഷിനെതിരെ വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Posts