അട്ടപ്പാടി കോട്ടത്തറയിൽ സ്ത്രീയെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടത്തറ സ്വദേശിനി സിന്ധു (53) ആണ് മരിച്ചത്. തലയിൽ പ്ലാസ്റ്റിക് കവർ കെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ കൊലപാതകമെന്ന സംശയം ഉയർന്നിട്ടുണ്ട്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മരണകാരണം വ്യക്തമാകുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് സിന്ധുവിൻ്റെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാൽ ചോദ്യം ചെയ്യലിനുശേഷം ഇയാളെ വിട്ടയച്ചതായാണ് ലഭിക്കുന്ന സൂചനകൾ. സംഭവത്തിൽ ഭർത്താവിന് പങ്കുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

മരണത്തിൻ്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും മറ്റ് ശാസ്ത്രീയ പരിശോധനാ ഫലങ്ങളും അന്വേഷണത്തിൽ നിർണായകമാകും.

Related Posts