മംഗളൂരുരിൽ നിന്നും തിരുവനന്തപുരം നോർത്ത് സ്റ്റേഷനിലെക്ക് പ്രതിവാര സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. മംഗളൂരു ജങ്ഷൻ- തിരുവനന്തപുരം പ്രതിവാര സ്പെഷ്യൽ (06041), ഡിസംബർ 7 മുതൽ ജനുവരി 18 വരെയുള്ള ഞായറാഴ്ചകളിലാണ് സർവീസ് നടത്തുക.
വൈകിട്ട് 6 മണിക്ക് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 6.30ന് തിരുവനന്തപുരം നോർത്തിൽ എത്തും. തിരുവനന്തപുരം നോർത്ത് – മംഗളൂരു ജങ്ഷൻ (06042): പ്രതിവാര സ്പെഷ്യൽ ഡിസംബർ എട്ടു മുതൽ ജനുവരി 19 വരെയുള്ള തിങ്കളാഴ്ചകളിൽ സർവീസ് നടത്തും രാവിലെ 8.30ന് പുറപ്പെട്ട് രാത്രി 8.30ന് മംഗളൂരു ജങ്ഷനിൽ എത്തും.
1എസി ടു ടയർ, 3എസി ത്രീ ടയർ, 15 സ്ലീപ്പർ കോച്ച്, 2 ഭിന്നശേഷി കോച്ച് എന്നിവയുണ്ടാകും. കാസർഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാവും.