സമന്വയ എഡ്യൂക്കേഷനൽ & ചാരിറ്റബിൾ ട്രസ്റ്റ്‌ ദാസറഹള്ളി ഭാഗ് ചൊക്കസാന്ദ്ര സ്ഥാനീയ സമിതിയുടെ പാഞ്ചജന്യം ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ടി വിദ്യാഗോപാല മന്ത്രാർച്ചന നടത്തി.
മാരുതി ലേഔട്ടിലെ പാഞ്ചജന്യം ബാലഗോകുലത്തിൽ കഴിഞ്ഞ ദിവസം നടത്തിയ ചടങ്ങിൽ കുട്ടികൾക്കു പുറമെ ഭാഗ്, ബാലഗോകുലം, സ്ഥാനീയ മാതൃസമിതി പ്രവർത്തകരും മാതാപിതാക്കളും പങ്കെടുത്തു.

പരീക്ഷ കാലത്തിനു മുന്നോടിയായി കുട്ടികളിലെ മാനസിക സമ്മർദ്ദം കുറയ്ക്കുവാനും നല്ല രീതിയിൽ പരീക്ഷയെ നേരിടാനുമായി ഒരുക്കിയ ഈ ചടങ്ങിൽ സുജാത മന്ത്രങ്ങൾ ചൊല്ലിക്കൊടുത്തു..
പ്രസാദ വിതരണത്തോടെ കാര്യപരിപാടികൾ സമാപിച്ചു.

Related Posts