ഇന്ന് രാത്രി ഇറാനെതിരെ ശക്തമായ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എണ്ണ നിക്ഷേപമുള്ള ഖാർഗ് ദ്വീപ് ഉൾപ്പെടെയുള്ളവയുടെ സമ്പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുമെന്നും ട്രംപ് പറഞ്ഞു. എണ്ണ അടിസ്ഥാന സൗകര്യ കേന്ദ്രങ്ങൾ പിടിച്ചെടുക്കുമെന്നും അവരുടെ എണ്ണ, വാതക വിപണികളുടെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുമെന്നുമാണ് ട്രംപിൻ്റെ മുന്നറിയിപ്പ്. വെനസ്വേലയില്‍ ചെയ്തതുപോലെ ഇറാനിലെ എണ്ണ, വാതക വിപണികളുടെ പൂർണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കും.
ഇറാന്റെ വ്യോമസേന, നാവികസേന, റഡാർ, മറ്റ് പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയുടെയെല്ലാം ആക്രമണ ശേഷി ഇതിനകം തന്നെ ഇല്ലാതായി കഴിഞ്ഞെന്നും ട്രംപ് അവകാശപ്പെട്ടു. കഴിഞ്ഞ ദിവസവും ട്രംപ് സമാനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാൻ്റെ സാമ്പത്തിക സ്രോതസ്സായ ഖാർഗ് ദ്വീപ് വരും ദിവസങ്ങളില്‍ അമേരിക്ക പിടിച്ചെടുക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി.