ബാംഗ്ലൂര്‍ മലയാളികള്‍ക്ക് കന്നഡ പഠിക്കാന്‍ ബാംഗ്ലൂര്‍ കേരള സമാജം അവസരം ഒരുക്കുന്ന കന്നഡ പഠന ക്ലാസ് ‘കന്നഡ കലിയോണ’ എന്ന പദ്ധതിയുടെ ആദ്യ ഘട്ടം ഇന്ദിരാനഗറിലുള്ള കെ എൻ ഇ ട്രസ്റ്റ് ക്യാമ്പസിൽ ജൂലൈയിൽ ആരംഭിക്കും.

കര്‍ണാടക സര്‍ക്കാരിൻ്റെ കീഴിലുള്ള കന്നഡ വികസന അതോറിറ്റിയുടെ സഹകരണത്തോടെയാണ് “കന്നഡ കലിയോണ” എന്ന പദ്ധതി നടപ്പാക്കുന്നത്. മൂന്ന് മാസം നീണ്ടു നില്‍ക്കുന്ന പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകൾ നല്‍കും. മലയാളികളെ കന്നഡ എഴുതാനും വായിക്കാനും സംസാരിക്കാനും പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

പരിപാടിയുടെ ഔദ്യോഗിക ഉത്ഘാടനം കന്നഡ വികസനന്‍ അതോറിറ്റി ചെയർമാൻ ഡോ പുരുഷോത്തമ ബിളിമലെ നിർവഹിക്കും. സെക്രട്ടറി ഡോ ഡോ സന്തോഷ്‌ ഹങ്കാൽ ‍ മുഖ്യാതിഥിയാകും.
കേരള സമാജം പ്രസിഡണ്ട് എം.ഹനീഫ് അധ്യക്ഷത വഹിക്കും. കേരള സമാജത്തിന്‍റെ നേതൃത്വത്തില്‍ വിവിധ സോണുകളിൽ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത് . നിലവില്‍ ഇന്ദിരാ നഗര്‍ കൈരളീ നികേതന്‍ ക്യാമ്പസിൽ ആണ് ക്‌ളാസുകൾ നടക്കുക.

എല്ലാ സോണുകളിലും പരിപാടി വ്യാപിപ്പിക്കാനാണ് പദ്ധതി തയാറാക്കിയിരിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി റജികുമാര്‍ അറിയിച്ചു. ക്ലാസില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്ടര്‍ ചെയ്യേണ്ടതാണ്.
98800 66695

Related Posts