യു.എസ് ഉത്പന്നങ്ങൾക്ക് 10 ശതമാനം തീരുവ ഏർപ്പെടുത്തിയതോടെ ചൈനയുടെ തിരിച്ചടി. ദ്രവീകൃത പ്രകൃതി വാതകം, കൽക്കരി എന്നിവയ്ക്ക് 15 ശതമാനവും കാർഷിക യന്ത്രങ്ങൾ, ഉയർന്ന ശേഷിയുള്ള കാറുകൾ, അസംസ്കൃ്‌കൃത എണ്ണ എന്നിവയ്ക്ക് 10 ശതമാനം തീരുവയുമാണ് ചൈന ഏർപ്പെടുത്തിയത്.
ഗൂഗിളിനെതിരെ കുത്തക വിരുദ്ധ അന്വേഷണവും ചൈനീസ് സർക്കാർ പ്രഖ്യാപിച്ചു. ഗൂഗിളിന് വിലക്ക് ഏർപ്പെടുത്തിയതോടെ കമ്പനികൾ പ്രതിസന്ധിയിലാണ്. ഇടപാടുകൾ വ്യാപകമായി തടസ്സപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ചൊവാഴ്‌ചയാണ് ചൈനക്കെതിരെ ഏർപ്പെടുത്തിയ 10 ശതമാനം താരിഫ് പ്രാബല്യത്തിൽ വന്നത്. അതിനിടെ ചൈനീസ് പ്രസിഡൻ്റ് ഷിജിൻപിങുമായുള്ള ചർച്ചയ്ക്ക് ട്രംപ് പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് ചൈനയുടെ ഈ തിരിച്ചടി