ബാംഗ്ലൂർ ബിഡദി ഭീമനഹള്ളിയിലെ ജാപ്പനീസ് ഓട്ടോമോട്ടീവ് ഫാക്ടറി ശുചിമുറിയിൽ പാക് അനുകൂല മുദ്രാവാക്യം എഴുതിയ രണ്ട് പേർ പിടിയിൽ. ബിഡദിയിലെ സ്വകാര്യ ഫാക്ടറിയിലാണ് സംഭവം നടന്നത്. കർണാടക നോർത്ത് സ്വദേശികളായ സാദിഖ് (24)ഹൈമദ് ഹുസൈൻ (21) എന്നിവരാണ് പിടിയിലായത്. ബിഡദി ഭീമനഹള്ളിയിലെ ജാപ്പനീസ് ഓട്ടോമോട്ടീവ് ഫാക്ടറിയിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്.

ഫാക്ടറിയിലെ ശുചിമുറിയുടെ ചുമരുകളിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ എഴുതുകയും, കന്നഡിഗർക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിനും ഇവർക്കെതിരെ മറ്റ്‌ ജീവനക്കാർ പോലീസിൽ പരാതി നൽകുകയായിരുന്നു.

ജോലിയിൽ നിന്ന് ഇരുവരെയും പുറത്താക്കിയതായി കമ്പനി എച്ച്. ആർ. അറിയിച്ചു. ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാൻ ഇന്ത്യയോട് തോറ്റതിന് ശേഷം ഫാക്ടറിയിലെ ചില ജീവനക്കാർ തങ്ങളെ പരിഹസിച്ചതായും, ഇതിന് പകരമായാണ് മുദ്രാവാക്യം എഴുതിയതെന്നും ഇവർ വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.

Related Posts