ജീവകാരുണ്യ സേവന രംഗത്തെ കൂട്ടായ്മയായ കാരുണ്യ ബെംഗളൂരു വർഷങ്ങളായി നൽകിവരുന്ന പഠന സഹായത്തിൻ്റെ ഈ അധ്യയന വർഷത്തിലെ ആദ്യഘട്ട വിതരണം ജൂൺ 7 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഇന്ദിരാ നഗറിലെ ജീവൻ ബീമാ നഗർ മെയിൻ റോഡിലുള്ള (മിറാൻഡ സ്കൂളിന് എതിർവശം) കാരുണ്യ അഡ്മിൻ ഹാളിൽവച്ച് നടക്കും.

പൈ ഇന്റർനാഷണൽ ഇലക്ട്രോണിക്സ് ചെയർമാനും പൈ ഫൌണ്ടേഷൻ ട്രസ്റ്റിയുമായ രാജ്‌കുമാർ പൈ മുഖ്യാതിഥിയാകും. കാരുണ്യ ചെയർമാൻ എ ഗോപിനാഥ് അധ്യക്ഷത വഹിക്കും. വിവിധ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്ക് 94483 85954

Related Posts