കൈരളി കലാസമിതി സാഹിത്യോത്സവവും പുരസ്കാര സമർപ്പണവും ജൂലൈ 12 ഞായറാഴ്ച രാവിലെ 9.30മുതൽ കൈരളി നിലയം ഓഡിറ്റോറിയത്തിൽവച്ച് നടക്കും. മലയാളത്തിൻ്റെ പ്രിയപ്പെട്ട എഴുത്തുകാരായ സാറ ജോസഫ്, സുഭാഷ് ചന്ദ്രൻ, ഇ പി രാജഗോപാലൻ, റഫീഖ് അഹമ്മദ് എന്നിവർ പരിപാടിയുടെ ഭാഗമാകും. കൈരളി കലാസമിതി സാഹിത്യ പുരസ്കാര സമർപ്പണം, സാഹിത്യ ചർച്ചകൾ, പ്രഭാഷണങ്ങൾ എന്നിവ സാഹിത്യോത്സവത്തോടനുബന്ധിച്ചു നടക്കും.
ബംഗളൂരുവിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക് 9880239993, 9845439090 വിളിക്കുക.
