പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ 19ന് അവതരിപ്പിക്കും. സമ്പൂർണ ബജറ്റായിരിക്കും അവതരിപ്പിക്കുക. ധനവകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കായതിനാൽ വി.ഡി.സതീശനായിരിക്കും ബജറ്റ് അവതരിപ്പിക്കുക.
നിയമസഭാ കലണ്ടർ പ്രകാരം ജൂൺ 19 നാണ് ബജറ്റ് അവതരണം നിശ്ചയിച്ചിട്ടുള്ളത്. അവതരണത്തിനുശേഷം വിശദമായ ബജറ്റ് ചർച്ചകളോടെ നിയമസഭാ സമ്മേളനത്തിലേക്ക് കടക്കും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചകൾ ജൂൺ രണ്ടിന് ആരംഭിക്കും.