ഫിഫ ലോകകപ്പ് ഫുട്ബാളിൻ്റെ 23-ാം പതിപ്പിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 12.30ന് (ഇന്ന് അർധരാത്രി) ആദ്യ വിസിൽ മുഴങ്ങും. മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിൽ അമേരിക്കയിലെ മെക്സിക്കോ സിറ്റി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. യു.എസിലും കാനഡയിലും മെക്സിക്കോയിലുമായിട്ടാണ് 48 ടീമുകളുടെ പോര്. കഴിഞ്ഞ ലോകകപ്പിലെ ആദ്യ റൗണ്ടിൽ 32 ടീമുകളായിരുന്നു.
ഇത്തവണ പ്രാഥമിക റൗണ്ടിൽ നാലുടിമുകൾ വീതമടങ്ങുന്ന 12 ഗ്രൂപ്പുകൾ 104 മത്സരങ്ങൾ. ഫൈനൽ ജൂലായ് 20ന് ഇന്ത്യൻ സമയം പുലർച്ചെ 12.30ന് അമേരിക്കയിലെ ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടക്കും.

Related Posts