ഇന്ത്യയിലെ ടെലികോം നിരക്കുകൾ വീണ്ടും കൂടുമെന്ന് റിപ്പോർട്ട്. 2026 ജൂലൈ മാസത്തോടെ രാജ്യത്തെ ടെലികോം സേവനദാതാക്കൾ അടുത്ത റൗണ്ട് താരിഫ് വർദ്ധനവ് ആരംഭിച്ചേക്കാം എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഈ വർഷം മാർച്ചോടെ ടെലികോം താരിഫ് വർദ്ധനവ് ഉണ്ടാകുമെന്ന് നേരത്തെ കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ ജൂണിൽ, റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് ലിമിറ്റഡിന് കീഴിലുള്ള ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡ് ആസൂത്രണം ചെയ്‌ത ഐ‌പി‌ഒ, വോഡാഫോൺ ഐഡിയയുടെ (വി) ഫണ്ട്‌റൈസിംഗ് എന്നിവ കാരണമാണ് ഈ സമയക്രമത്തിൽ മാറ്റം വരുന്നത്. ടെലികോം നിരക്കുകളുടെ ശരാശരി ഹെഡ്‌ലൈൻ താരിഫ് ഏകദേശം 15 ശതമാനം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ഐപിഒ നടന്നതിന് ശേഷം ലാഭം കാണിക്കാനും നിക്ഷേപകർക്ക് മികച്ച വരുമാനം നൽകാനും കമ്പനികൾ കൂടുതല്‍ സമ്മർദ്ദം നേരിടും. അത്തരമൊരു സാഹചര്യത്തിൽ, ടെലികോം മേഖലയിൽ വരുമാനം വർധിപ്പിക്കുന്നതിനുള്ള ഏറ്റവും എളുപ്പ മാർഗമായി താരിഫ് വർദ്ധനവ് കണക്കാക്കപ്പെടുന്നു.

Related Posts