അസമിലെ ജോർഹട്ട് വ്യോമസേനാ താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) എഎൻ-32 വിമാനം തകർന്നുവീണു. വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പൈലറ്റ് മരിച്ചതായി റിപ്പോർട്ടുകളുണ്ട്.
തകർന്നുവീണയുടൻ തന്നെ വിമാനത്തിന് തീപിടിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വ്യോമസേനാ താവളത്തിൻ്റെ പരിധിക്ക് ഉള്ളിൽ തന്നെയാണ് വിമാനം പതിച്ചത്. അപകടമുണ്ടായ ഉടൻ തന്നെ സ്ഥലത്തെത്തിയ അടിയന്തര രക്ഷാപ്രവർത്തകരും ഫയർഫോഴ്സ് സംഘവും ചേർന്ന് തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
അപകടകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. വിമാനത്തിൽ എത്രപേരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. അപകടം നടന്നതായി ഇന്ത്യൻ വ്യോമസേന സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷം കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിടുമെന്ന് വ്യോമസേനാ വക്താക്കൾ അറിയിച്ചു. അപകടത്തെക്കുറിച്ച് വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.