ബോളിവുഡ് നടൻ സുശാന്ത് സിംഗ് ജീവനൊടുക്കിയ സംഭവത്തിൽ നടി റിയ ചക്രവർത്തിക്ക് പങ്കില്ലെന്ന് സിബിഐ. മുംബൈ കോടതിയിൽ കേസ് അന്വേഷണം പൂർത്തിയാക്കി സി ബിഐ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. സുശാന്തിനെ 2020 ജൂണിലാണ് മുംബൈയിലെ വസതിയിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സുശാന്തിൻ്റെ മരണം ആത്മഹത്യ തന്നെയെന്ന് മുംബൈ പോലീസ് ആദ്യം നിഗമനത്തിൽ എത്തിയിരുന്നു. എന്നാൽ സുശാന്തിൻ്റെ കുടുംബം, അന്വേഷണത്തിൽ അട്ടമിറിയുണ്ടെന്ന് ആരോപിച്ചിരുന്നു. തുടർന്ന് കേസ് സിബിഐക്ക് കൈമാറുകയായിരുന്നു.

സിബിഐ റിപ്പോർട്ടിൽ കേസിൽ ദുരൂഹതയില്ലെന്നും പറയുന്നു. ക്രിക്കറ്റ് താരം എം.എസ്.ധോണിയുടെ ജീവിതകഥ പറഞ്ഞ എം.എസ്.ധോണി അൺടോൾഡ് സ്റ്റോറി എന്ന ചിത്രത്തിൽ ധോണണിയായി എത്തിയത് സുശാന്തായിരുന്നു. 10 ൽ അധികം ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Related Posts