ഇന്ന് ബിജെപി സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള നാമനിർദ്ദേശപത്രിക സമർപ്പണം. നാമനിർദേശ പത്രിക വൈകുന്നേരം മൂന്നു വരെ സമർപ്പിക്കാം. 24 നാണ് ഔദ്യോഗിക പ്രഖ്യാപനം. ദേശീയനേതാക്കൾ കോർ കമ്മിറ്റിയിൽ ഒറ്റപ്പേര് മാത്രമാകും മുന്നോട്ടു വെക്കുക എന്നാണ് സൂചന. തിരുവനന്തപുരത്ത് പത്രികാ സമർപ്പണത്തിനു മുന്നോടിയായി കോർകമ്മിറ്റി യോഗം ചേരും. തിങ്കളാഴ്ച സംസ്ഥാന കൗൺസിൽ യോഗത്തിൽ പുതിയ അധ്യക്ഷൻ ചുമതല ഏൽക്കും.
കേന്ദ്ര ഭരണാധികാരി പ്രഹ്ലാദ് ജോഷി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്ഗ് അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും. താഴെത്തട്ട് മുതൽ പുനഃസംഘടിപ്പിച്ചാണ് സംസ്ഥാന അധ്യക്ഷനിലേക്ക് പാർട്ടി തെരഞ്ഞെടുപ്പിലേക്ക് എത്തുന്നത്. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയുടെ വിജയം ഉറപ്പാക്കാൻ സാധിക്കുന്നയാളായിരിക്കും സംസ്ഥാന അധ്യക്ഷനായി വരികയെന്നും ഐക്യകണ്ഠേന തീരുമാനമെടുക്കുമെന്നും പി.കെ. കൃഷ്‌ണദാസ് വ്യക്തമാക്കി.