ബെംഗളൂരുവിലെ ചുട്ടു പൊള്ളുന്ന കാലാവസ്ഥയ്ക്ക് ആശ്വാസമായി ഇന്നലെ വേനൽമഴയെത്തി. ബെംഗളൂരുവിനു പുറമേ വടക്കൻ കർണാടകയിലെ റായിച്ചൂർ, ധാർവാഡ്, ബെളഗാവി, ഹാവേരി, വിജയനഗർ, കൊപ്പാൾ, ബാഗൽ ക്കോട്ട്, ബീദർ എന്നിവിടങ്ങളിലാണു മഴ ലഭിച്ചത്. ബെളഗാവിയിൽ പലയിടങ്ങളിലും വെള്ളം കയറിയതു ജനജീവിതം ദുസ്സഹമാക്കി.

ബെംഗളൂരുവിൽ ഇന്നലെ കൂടിയ താപനില 32 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസുമാണു രേഖപ്പെടുത്തിയത്. കർണാടകയിലുടനീളം 3-4 ദി വസത്തേക്കു മഴ ലഭിക്കുമെന്നു കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകുന്നത്.

Related Posts