ക്രിസ്മസ് – പുതുവർഷ അവധിയോട് അനുബന്ധിച്ച് കേരളത്തിലേക്ക് കൂടുതല്‍ ബസ് സര്‍വീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി. ക്രിസ്മസ് – പുതുവർഷ തിരക്ക് പരിഗണിച്ചാണ് കർണാടക ആർടിസി കൂടുതല്‍ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി ഇടപെട്ടതിനെ തുടർന്നാണ് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചത്.
ശബരിമല തീര്‍ഥാടകരെ കൂടി പരിഗണിച്ച് പത്തനംതിട്ട ഉള്‍പ്പെടെ എട്ട് ജില്ലകളിലേക്കാണ് ബംഗളൂരുവിൽ നിന്ന് പ്രത്യേക ബസ് സര്‍വീസ് നടത്തുക. ഇന്നും നാളെയുമായി തീയതികളിലായി 17 ഓളം ബസുകള്‍ പ്രത്യേക സര്‍വീസ് നടത്തും. എറണാകുളത്തേക്ക് അഞ്ച് ബസുകളും പാലക്കാട്, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് മൂന്നും പമ്പ, കോട്ടയം, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് ഓരോ ബസും വീതമാണ് സർവീസ് നടത്തുക.