മലബാർ മുസ്‌ലിം അസോസിയേഷനു കീഴിലെ മദ്രസകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പുസ്‌തകങ്ങളും മറ്റ് പഠനോപകരണങ്ങളും വിതരണം ചെയ്തു. മൈസൂർ റോഡ്, ആസാദ് നഗർ, തിലക് നഗർ എന്നീ സ്ഥലങ്ങളിലായി പഠിക്കുന്ന 400ഓളം വിദ്യാർത്ഥികൾക്കാണ് സൗജന്യമായി പുസ്‌തകം വിതരണം ചെയ്തത്.

എം. എം.എക്ക് കീഴിലെ മദ്രസകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വാഹന സൗകര്യമടക്കം എല്ലാ സംവിധാനങ്ങളും സൗജന്യമായാണ് സംഘടന നൽകി വരുന്നത്. വിതരണോദ്ഘാടനം വൈസ് പ്രസിഡണ്ട് മുഹമ്മദ് തൻവീർ ഉൽഘാടനം ചെയ്തു. മദ്രസ കോർഡിനേറ്റർ ശംസുദ്ധീൻ കൂടാളി അദ്ധ്യക്ഷത വഹിച്ചു. പി.എം ലത്തീഫ് ഹാജി, മുഹമ്മദ് മൗലവി ശബീർ ടി സി, അശ്‌റഫ് മലയമ്മ, റസാഖ് മൗലവി തുടങ്ങിയവർ പ്രസംഗിച്ചു.

Related Posts