വയനാട്ടിലെ ബാവലി പുഴയില്‍ വിനോദയതയ്ക്കിടെ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ അദ്നാന്, ആഷിഖ്, എന്നിവരാണ് മരിച്ചത്.
കേരള-കര്‍ണാടക അതിര്‍ത്തിയിലെ ബാവലി പുഴയില്‍ ഇന്ന് രാവിലെ ഏഴോടെയായിരുന്നു സംഭവം. വിനോദയാത്രയ്ക്ക് വന്ന വിദ്യാര്‍ത്ഥികള്‍ മടങ്ങി പോകും വഴി ബാവലി മഖാമിന് സമീപം കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് ഒഴുക്കിൽപ്പെട്ടത്. മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെയും ജീവൻ രക്ഷിക്കാനായില്ല.