ബെംഗളൂരു ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സമീക്ഷാസത്രം ഒക്ടോബർ 4 മുതൽ 11 വരെ നടക്കും. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. മരങ്ങാട് മുരളീകൃഷ്‌ണൻ നമ്പൂതിരി, മള്ളിയൂർ ദിവാകരൻ നമ്പൂതിരി, ശിവൻ മള്ളിയൂർ എന്നിവർ സഹ ആചാര്യന്മാരാകും.

മൂന്നിന് രാവിലെ ഒമ്പതിന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെ ഭാഗവത മാഹാത്മ്യ പാരായണം. തുടർന്ന് ശബരിമല ക്ഷേത്രം തന്ത്രി താഴമൺ മഠം കണ്ഠര് രാജീവര് ഭദ്രദീപ പ്രകാശനം നിർവഹിക്കും.

Related Posts