ശ്രീനാരായണ ഗുരുവിനെ ചിലർ മതസന്ന്യാസിയാക്കാൻ ശ്രമിക്കുന്നുവെന്നും അതിനെ ജാഗ്രതയോടെ കാണണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ ഗുരുജയന്തി മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

അന്യമതവിദ്വേഷവും ആക്രമോത്സുകമായ മതവർഗീയതയും പ്രചരിപ്പിക്കുന്ന വർഗീയശക്തികൾ ഗുരുവിനെ തങ്ങളുടെ ചേരിയിൽ പ്രതിഷ്ഠിക്കാൻ നടത്തുന്ന ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കണം. ഗുരുവിൻ്റെ ആദർശം സംരക്ഷിക്കപ്പെടുന്നതിന് സമൂഹത്തിലുണ്ടാകേണ്ട ഇടപെടലിന് നേതൃത്വം നൽകാൻ ശിവഗിരി മഠത്തിന് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Posts