സുവർണ്ണ കർണാടക കേരള സമാജം (എസ്.കെ.കെ.എസ് ) കൊത്തന്നൂർ ശാഖയുടെ ഓണാഘോഷവും സമൂഹ വിവാഹവും നാളെ കൊത്തന്നൂരിലെ സാം പാലസിൽ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും. കേരള ഹയർ എഡ്യൂക്കേഷൻ മിനിസ്റ്റർ ആർ.ബിന്ദു, കർണാടക എംഎൽഎ മഞ്ജുള ലിംബാവലി, കർണാടക മുൻമന്ത്രിയും എംഎൽഎയുമായ ബി.എ.ബസവരാജ്, മുൻ കർണാടക മന്ത്രി അരവിന്ദ് ലിംബാവലി, ജോസ് ആലുക്കാസ് എംഡി ജോൺ ആലുക്ക തുടങ്ങിയവർ പങ്കെടുക്കും.

ഓണാഘോഷത്തോട് അനുബന്ധിച്ച് നിർധനരായ കുടുംബങ്ങളിൽ നിന്നുള്ള 7 ജോഡി യുവതി യുവാക്കളുടെ വിവാഹങ്ങൾ നടക്കും. പാവപ്പെട്ട വിദ്യാർത്ഥികൾക്കുള്ള പഠനസഹായം വിതരണവും നടത്തും. ഓണാഘോഷത്തിന് മാറ്റ് കൂട്ടുന്നതിനായി അത്തപ്പൂക്കളം, തിരുവാതിര, 2500 ഓളം പേർക്ക് ഓണസദ്യ, ആട്ടം കലാസമിതിയുടെ ശിങ്കാരിമേളം, രാജേഷ് ചേർത്തല നയിക്കുന്ന ഫ്യൂഷൻ മെഗാ ഷോ എന്നിവയും അരങ്ങേറും.

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക. 9740822558, 9986895580, 9740588992, 9880766756.

Related Posts