മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഇന്ന് കൂടിക്കാഴ്‌ച നടത്തും. രാ​വി​ലെ ഒ​ന്‍​പ​തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലാ​ണ് ച​ര്‍​ച്ച. ദി​വ​സ​ങ്ങ​ളാ​യി നീ​ണ്ടു നി​ല്‍​ക്കു​ന്ന ത​ര്‍​ക്ക​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ന്‍ ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് കൂടിക്കാഴ്‌ച. ചർച്ചയിൽ തർക്കം പരിഹരിച്ചില്ലെങ്കിൽ രണ്ടുപേരെയും ഡൽഹിയിലേക്ക് വിളിപ്പിച്ചേക്കും. ഡി.കെ. ശിവകുമാറിനെ പ്രഭാതഭക്ഷണത്തിന് ക്ഷണിച്ചതായി സിദ്ധരാമയ്യ പറഞ്ഞു. ഹൈക്കമാൻഡ് വിളിച്ചാൽ ഡൽഹിയിലേക്ക് പോകും. മെഹക്കമാൻഡ് എന്തുപറഞ്ഞാലും അനുസരിക്കുമെന്ന് ഇരുവരും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അ​ന്തി​മ തീ​രു​മാ​നം ഹൈ​ക്ക​മാ​ന്‍​ഡ് എ​ടു​ക്കു​മെന്ന് സി​ദ്ധ​രാ​മ​യ്യ പറഞ്ഞു. ത​ര്‍​ക്കം പ​രി​ഹ​രി​യ്ക്കാ​ന്‍ ഇ​രു​നേ​താ​ക്ക​ളെ​യും ഹൈ​ക്ക​മാ​ന്‍​ഡ് ഡ​ല്‍​ഹി​യ്ക്ക് വി​ളി​പ്പി​ച്ചി​രു​ന്നു. ഇ​തി​ന് മു​ന്നോ​ടി​യാ​യാ​ണ് കൂടിക്കാഴ്‌ച. ഇ​തി​ല്‍ ഇ​രു​വ​രും ധാ​ര​ണ​യി​ലെ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. പാ​ര്‍​ല​മെ​ന്റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​നം ആ​രം​ഭി​യ്ക്കു​കയാണ്. അതിനുമു​ന്‍​പ് ക​ര്‍​ണാ​ട​ക​യി​ലെ ത​ര്‍​ക്കം പ​രി​ഹ​രി​യ്ക്കാ​നാ​ണ് ഹൈ​ക്ക​മാ​ന്‍​ഡിൻ്റെ നീ​ക്കം.

Related Posts