ഐഎഫ്എസ് ഉദ്യോഗസ്ഥയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ മുൻമന്ത്രി ഡോ. എ. നീലലോഹിതദാസൻ നാടാരെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. നീലലോഹിതദാസൻ്റെ അപ്പീൽ അംഗീകരിച്ച ജസ്റ്റിസ് കൗസർ എടപ്പഗത്ത് അധ്യക്ഷനായ സിംഗിൾ ബെഞ്ച് ശിക്ഷ റദ്ദാക്കുകയായിരുന്നു. ജില്ലാ കോടതിയുടെ ശിക്ഷാവിധിക്കെതിരെ നീലലോഹിതദാസൻ നാടാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി.

കേരള വനംവകുപ്പില്‍ ഉന്നതസ്ഥാനം വഹിച്ചിരുന്ന ഉദ്യോഗസ്ഥയ്ക്കുനേരെ 1999 ഫെബ്രുവരി 27-നാണ് കേസിനാസ്പദമായ ലൈംഗികാതിക്രമമുണ്ടായത്. കേസിലെ ഒന്നാം സാക്ഷിയും പരാതിക്കാരിയുമായ ഐഎഫ്എസ് ഉദ്യോഗസ്ഥയുടെയും മറ്റു സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് നാടാരെ വിചാരണ കോടതിയും ജില്ലാ കോടതിയും ശിക്ഷിച്ചിരുന്നത്. എന്നാൽ പരാതിക്കാരിയുടെ മൊഴിയിൽ ചില അവ്യക്തതകൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി ശിക്ഷാനടപടി റദ്ദാക്കുകയായിരുന്നു.

Related Posts