സാധു വാസ്വാനി ജയന്തിയോടനുബന്ധിച്ച് നവംബർ 25 ബുധനാഴ്ച ബെംഗളൂരുവിൽ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിനും മാംസവിൽപ്പന നടത്തുന്നതിനും നിരോധനം ഏർപ്പെടുത്തി. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ജി.ബി.എയുടെ പരിധിയിൽ വരുന്ന എല്ലാ മേഖലകളിലും നിരോധനം ബാധകമായിരിക്കും. ഇറച്ചിക്കടകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ബുധനാഴ്ച പ്രവർത്തനം നിർത്തിവെക്കണമെന്ന് ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.

നിരോധന ഉത്തരവ് കർശനമായി പാലിക്കണമെന്ന് ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും വ്യാപാരികൾക്കും അധികൃതർ നിർദേശം നൽകി. സാധു വാസ്വാനി ജയന്തിയുടെ ഭാഗമായി എല്ലാ വർഷവും മാംസവിൽപ്പന നിരോധിക്കുന്ന നടപടിയുടെ ഭാഗമായാണ് ഇത്തവണയും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

Related Posts