കലാകാരന്മാരുടെ കൂട്ടായ്മയായ ‘തീയരങ്ങ് ബാംഗ്ലൂർ’ ആദ്യമായി നിർമ്മിക്കുന്ന ഷോർട്ട് ഫിലിമിലേക്കുള്ള അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിനായി ഓഡിഷൻ സംഘടിപ്പിക്കുന്നു. 2026 ഡിസംബർ 13ന് ജാലഹള്ളി വില്ലേജിലാണ് ഓഡിഷൻ നടക്കുക.
സുരേഷ് പാൽകുളങ്ങര രചന നിർവഹിക്കുന്ന ഷോർട്ട് ഫിലിം രഞ്ജിത്ത് സംവിധാനം ചെയ്യും. അഭിഷേക് സഹസംവിധായകനായി പ്രവർത്തിക്കും.
ഷോർട്ട് ഫിലിമിൽ അഭിനയിക്കാൻ താൽപര്യമുള്ളവർ സംഘാടകർ നൽകിയിട്ടുള്ള രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച് ഓൺലൈനായി സമർപ്പിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. കലാരംഗത്ത് താൽപര്യമുള്ളവർക്ക് തങ്ങളുടെ അഭിനയമികവ് പ്രകടിപ്പിക്കാനുള്ള അവസരമാണ് ഈ ഓഡിഷനിലൂടെ ഒരുക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി സംഘാടകർ നൽകിയിട്ടുള്ള ഓൺലൈൻ ഫോം ഉപയോഗിക്കാവുന്നതാണ്.
Audition Registration Form Link : https://forms.gle/hgToDhPuH3Ny6qRf8