ബെംഗളൂരുവിലെ കിഴക്കൻ മേഖലകളിൽ നാളെ വൈദ്യുതി വിതരണം തടസ്സപ്പെടും. ബാണസവാടി 66/11 കെ.വി വൈദ്യുതി ഉപകേന്ദ്രത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്. കെപിടിസിഎൽ അടിയന്തര ലൈൻ ക്ലിയറൻസ് ജോലികളും പ്രതിരോധ അറ്റകുറ്റപ്പണികളും നടത്തുന്നതിൻ്റെ ഭാഗമായാണ് നടപടി. ബാനസവാടി ഉപകേന്ദ്രത്തിൻ്റെ പരിധിയിൽ വരുന്ന താഴെപ്പറയുന്ന പ്രദേശങ്ങളിലാണ് വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുള്ളത്.
ഹൊറമാവ്, ലിംഗരാജപുരം, ഹെണ്ണൂർ, ഹൊയ്സാല നഗർ, എൻ.ആർ.ഐ ലേഔട്ട്, ഡി.ജെ ഹള്ളി, സുബ്ബണ്ണപാളയ, എച്ച്.ബി.ആർ ലേഔട്ട്, ഖന്ന റോഡ്, ബാൾഡ്വിൻ സ്കൂൾ പരിസരം, കമ്മനഹള്ളി മെയിൻ റോഡ്, ഒ.എം.ബി.ആർ ലേഔട്ട്, ബാബുസാപാളയ, ദൊഡ്ഡ ഗുബ്ബി, കാനോപി അപ്പാർട്ട്മെന്റ് പരിസരം, എ.ഡി.എം.സി മേഖല, പിള്ളറെഡ്ഡി നഗർ, ഡോക്ടേഴ്സ് ലേഔട്ട്, ബിലിശിവാലെ, ബഞ്ചാര ലേഔട്ട്
ഇവയ്ക്ക് പുറമെ സമീപപ്രദേശങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു.
66 കെ.വി ലൈൻ ബേകൾ, ട്രാൻസ്ഫോർമർ ബേകൾ എന്നിവയുടെ പ്രതിരോധ-ആനുകാലിക അറ്റകുറ്റപ്പണികളും 11 കെ.വി ബസ് സംവിധാനത്തിൻ്റെ പരിപാലനവുമാണ് നടത്തുന്നത്. സുരക്ഷിതവും തടസ്സമില്ലാത്തതുമായ വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ജോലികൾ.
വൈദ്യുതി മുടക്കം സംബന്ധിച്ച പരാതികൾക്കും കൂടുതൽ വിവരങ്ങൾക്കും ബെസ്കോം 24 മണിക്കൂർ ഹെൽപ്ലൈൻ നമ്പറായ 1912ൽ ബന്ധപ്പെടാം.