ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുതിർന്ന സിപിഎം നേതാവ് എ. പത്മകുമാറിനെ പാർട്ടി സസ്പെൻഡ് ചെയ്തു. പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷമാണ് നടപടി പ്രഖ്യാപിച്ചത്. വിഷയത്തിൽ തുടർനടപടികൾ സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള ചുമതല പത്തനംതിട്ട ജില്ലാ കമ്മിറ്റിക്കാണ് പാർട്ടി നൽകിയിരിക്കുന്നത്. ജില്ലാ കമ്മിറ്റി രൂപീകരിച്ച കാലം മുതൽ അംഗമായിരുന്ന നേതാവാണ് എ.പത്മകുമാർ.
സ്വർണക്കൊള്ള കേസ് പുറത്തുവന്നതു മുതൽ പത്മകുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്ന വിമർശനം ശക്തമായിരുന്നു. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും ആരോപണങ്ങളും പുറത്തുവന്ന സാഹചര്യത്തിലാണ് പാർട്ടി നടപടി സ്വീകരിച്ചിരിക്കുന്നത്.
പത്മകുമാർ പരാമർശിച്ച ‘ദൈവതുല്യർ’ ആരെന്ന ചോദ്യവും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കിടെയാണ് സസ്പെൻഷൻ നടപടി ഉണ്ടായിരിക്കുന്നത്.