സിനിമാ മേഖലയിൽ നിന്നുള്ള സ്പോൺസർമാരായ മോഹൻലാലും സുരേഷ് ഗോപിയും ശബരിമല കൊടിമര പുന:പ്രതിഷ്ഠയുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണത്തിന്‍റെ ഭാഗമായി മൊഴി നൽകാൻ തയാറാണെന്ന് വിജിലൻസിനെ അറിയിച്ചു. ഷാജി കൈലാസ്, രഞ്ജി പണിക്കർ, സുരേഷ് കുമാർ, എന്നിവരുടെ മൊഴിയും വിജിലന്‍സ് അന്വേഷണത്തിന്‍റെ ഭാഗമായി രേഖപ്പെടുത്തി.

നാണയങ്ങളായി സ്വർണ്ണം നൽകിയെന്ന് ഇവർ സ്ഥിരീകരിച്ചു. സ്വർണത്തിന്‍റെ കണക്കും അറിയിച്ചതായാണ് സൂചന. ഈയാഴ്ച തന്നെ കൂടുതൽ താരങ്ങളുടെ മൊഴി രേഖപ്പെടുത്തും. സ്വര്‍ണ്ണം സംഭാവനയായി നൽകിയ 27 പേരുടെ മൊഴിയാണ് വിജിലന്‍സ് രേഖപ്പെടുത്തുന്നത്. കൊടിമരത്തിന്‍റെ നിർമ്മാണത്തിന് വൻതോതിൽ പണം പിരിച്ചതായും സംശയമുണ്ട്. ഇതിനെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.  

Related Posts