ശബരിമല തീർഥാടകരുടെ സൗകര്യാർഥം കർണാടക ആർടിസി ഏർപ്പെടുത്തിയ പ്രത്യേക ബസ് സർവീസ് നവംബർ 28 മുതൽ ആരംഭിക്കും. ബെംഗളൂരുവിലെ ശാന്തിനഗർ ബസ് ടെർമിനലിൽ നിന്ന് പമ്പയിലേക്കും തിരിച്ചുമാണ് ഐരാവത് എസി ബസ് സർവീസ് നടത്തുക.

ബെംഗളൂരുവിൽ നിന്ന് ഉച്ചയ്ക്ക് 1.50ന് പുറപ്പെടുന്ന ബസ് സാറ്റലൈറ്റ് (2.20), മൈസൂരു (5.10), കോഴിക്കോട് (9.55), കോട്ടയം (പുലർച്ചെ 3.10), എരുമേലി (രാവിലെ 5) വഴി രാവിലെ 6.45ന് പമ്പയിലെത്തും. തിരികെ പമ്പയിൽ നിന്ന് വൈകിട്ട് 6ന് പുറപ്പെടുന്ന ബസ് നിലയ്ക്കൽ (6.50), എരുമേലി (7.45), മൈസൂരു (രാവിലെ 7) വഴി രാവിലെ 10.10ന് ബെംഗളൂരു ശാന്തിനഗറിൽ എത്തിച്ചേരും.

യാത്രയ്ക്കുള്ള ടിക്കറ്റ് നിരക്ക് 1,980 രൂപയാണ്. തീർഥാടകർക്ക് കർണാടക ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.ksrtc.in വഴി ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം.

Related Posts