രജനീകാന്തിൻ്റെ മരുമകൻ വിശാഖൻ കെ അണ്ണാമലൈയുടെ പാർട്ടിയിൽ ചേരും. നടനും ഫാർമ കമ്പനി ഡയറക്ടറുമാണ് വിശാഖൻ. അണ്ണാമലൈയുടെ ജനകീയ കൂട്ടായമയിലാണ് വിശാഖൻ ചേരുക. അണ്ണാമലൈക്ക് രജനിയുടെ പിന്തുണ ഉണ്ടെന്ന സൂചനകൾക്കിടെയാണ് നീക്കം. രജനീകാന്തിൻ്റെ മകൾ സൗന്ദര്യയുടെ ഭർത്താവാണ് വിശാഖൻ. ജൂൺ 5നാണ് കെ അണ്ണാമലൈ ബിജെപിയിൽ നിന്നും ഔദ്യോഗികമായി രാജിവെച്ച് പുതിയ പാർട്ടി ഉണ്ടാക്കിയത്. ‘വി ദ ലീഡേഴ്സ്’ എന്ന പേരിലാണ് പുതിയ പ്രഖ്യാപിച്ചത്. 24 മണിക്കൂറിനുള്ളിൽ 13,85,763 (ഏകദേശം 14 ലക്ഷം) ആളുകളാണ് സജീവ അംഗങ്ങളായി രജിസ്റ്റർ ചെയ്തത്. ‘വി ദ ലീഡേഴ്സ്’എന്ന വെബ്‌സൈറ്റിലൂടെയാണ് വോളന്റിയർമാരെ ചേർക്കുന്നത്.

2020ൽ സിവിൽ സർവീസ് ഉപേക്ഷിച്ചാണ് അണ്ണാമലൈ ബിജെപിയിൽ ചേരുകയും തൊട്ടടുത്ത വർഷം പാർട്ടി സംസ്ഥാന അധ്യക്ഷനായി ഉയരുകയും ചെയ്‌തിരുന്നു. തൻ്റെ പൊതുജീവിതത്തിലെയും രാഷ്ട്രീയ യാത്രയിലെയും അടുത്ത ഘട്ടമാണിതെന്ന് വിശേഷിപ്പിച്ച അണ്ണാമലൈ, സാധാരണക്കാരെയും യുവാക്കളെയും പ്രസ്ഥാനത്തിലേക്ക് സ്വാഗതം ചെയ്തു. പാർട്ടി വരാനിരിക്കുന്ന തമിഴ്‌നാട് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ഭാവിയിലേക്ക് നിരവധി പുതിയ നേതാക്കളെ വാർത്തെടുക്കുമെന്നും അണ്ണാമലൈ പറഞ്ഞിരുന്നു.

Related Posts