തൻ്റെ കരിയറിലെ ആദ്യ 200 കോടി ക്ലബ് ചിത്രമായ’ഭൂത് ബംഗ്ലാ’യുടെ വിജയം കുടുംബസമേതം ആഘോഷിച്ച് പ്രിയദർശൻ. പ്രിയദർശനും ലിസിയും വീണ്ടും ഒന്നിച്ചതിനു പിന്നാലെ ജീവിതത്തിൽ സംഭവിച്ച വൻ തിളക്കങ്ങൾക്ക് ഇരുവരും സാക്ഷ്യം വഹിക്കുന്നു എന്ന പ്രത്യേകതയുണ്ട് ഈ ചിത്രത്തിന്.

പ്രിയദർശൻ, ലിസി, മകൾ കല്യാണി, മകൻ സിദ്ധാർത്ഥ്, ഭാര്യ മെർലിൻ പേരക്കുട്ടി എന്നിവരെല്ലാം ആഘോഷത്തിൻ്റെ ഭാഗമായി. പ്രിയദർശൻ്റെ 99 -ാം ചിത്ര മായ ‘ഭൂത് ബംഗ്ലാ’ യിൽ അക്ഷയ്കുമാർ ആണ് നായകൻ. ധുരന്ദർ 2 നുശേഷം ബോളിവുഡിൽ സൂപ്പർഹിറ്റായി മാറിയ മറ്റൊരു ചിത്രം ആണ് ഭൂത് ബംഗ്ലാ.

ദൂത് ബംഗ്ലാ റിലീസ് ചെയ്ത് 30 ദിവസം ലോകവ്യാപകമായി 270 കോടി നേടി. പതിനാലുവർഷങ്ങൾക്കുശേഷം അക്ഷയ് കുമാറും പ്രിയദർശനും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. പ്രിയദർശനും അക്ഷയ് കുമാറും ഇത് ഏഴാം തവണയാണ് ഒരുമിക്കുന്നത്. അക്ഷയ് കുമാറിൻ്റെ ഗംഭീര തിരിച്ചുവരവ് കൂടിയാണ് ഭൂത് ബംഗ്ലാ.

2010 ൽ പുറത്തിറങ്ങിയ ഖാട്ടാ മീട്ട ആണ് ഇരുവും ഒന്നിച്ച അവസാന ചിത്രം. ബാലാജി മോഷൻ പിക്ചേഴ്‌സിൻ്റെ ബാനറിൽ ഏക്താകപൂറും ശോഭ കപൂറും കേപ് ഒഫ് ഗുഡ് ഫിലിംസിൻ്റെ ബാനറിൽ അക്ഷയ് കുമാറും ചേർന്നാണ് ഭൂത് ബംഗ്ലാ നിർമ്മിച്ചത്. തബു, പരേഷ് റാവൽ, അസ്രാണി, വാമിഖ ഗബ്ബി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.

Related Posts