കൊച്ചിയിൽ ധീവരസഭയുടെ സുവർണ ജൂബിലി ആഘോഷം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. മറൈൻ ഡ്രൈവിലെ ആദ്യ പരിപാടിയായ സുവർണ ജൂബിലി ആഘോഷ പരിപാടിക്ക് കേരളത്തനിമയുളള മുണ്ടും ഷർട്ടും ധരിച്ചാണ് നരേന്ദ്ര മോദി എത്തിയത്. രാവിലെ 11:30-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങിയ അദ്ദേഹം ഹെലികോപ്റ്റർ മാർഗ്ഗം നേവൽ ബേസിലും തുടർന്ന് റോഡ് മാർഗ്ഗം മറൈൻ ഡ്രൈവിലെ ചടങ്ങിലും എത്തിച്ചേരുകയായിരുന്നു.

മലയാളത്തിലാണ് സദസിനെ മോദി അഭിസംബോധന ചെയ്തത്. കടലിൻ്റെ മക്കൾക്ക് നമസ്കാരം എന്നു പറഞ്ഞ് പ്രസം​ഗം ആരംഭിച്ച മോദി കേന്ദ്രം മികച്ച പ്രവർത്തനമാണ് മത്സ്യത്തൊഴിലാളി മേഖലകളിൽ നടത്തുന്നതെന്നും അവകാശപ്പെട്ടു. ജനങ്ങളിൽ നിന്ന് താൻ അനുഗ്രഹം വാങ്ങാൻ എത്തിയതാണ് എന്ന് മോദി പറഞ്ഞു.

രാജ്യത്തിന്റെ സമുദ്രാതിർത്തി കാക്കുന്നവരാണ് കടലിൻ്റെ മക്കളെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. സ്വന്തം ജീവൻ പണയപ്പെടുത്തി കേരളത്തിലെ പ്രളയകാലത്ത് ജനങ്ങളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ മത്സ്യത്തൊഴിലാളികളുടെ സേവനങ്ങളെ അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിച്ചതും സുരക്ഷയ്ക്കായി ആധുനിക സാങ്കേതികവിദ്യകൾ ഏർപ്പെടുത്തിയതും തൻ്റെ സർക്കാരിൻ്റെ വലിയ നേട്ടങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ എൻഡിഎ പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കാനാണ് പ്രധാനമന്ത്രി കൊച്ചിയിൽ എത്തിച്ചേർന്നത്.

Related Posts