അറ്റകുറ്റപ്പണികളുടെയും അടിയന്തര സാങ്കേതിക ജോലികളുടെയും ഭാഗമായി ഇന്ന് ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും. കെപിടിസിഎല്ലിൻ്റെ നേതൃത്വത്തിൽ രണ്ട് സബ്‌സ്റ്റേഷനുകളിലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്.

ജാലഹള്ളി ഡിവിഷനിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ

അബ്ബിഗെരെ സബ്‌സ്റ്റേഷനിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നത്. ഇതിൻ്റെ ഭാഗമായി ജാലഹള്ളി ഡിവിഷനിലെ സി-3 സബ്‌ഡിവിഷന് കീഴിലുള്ള പ്രദേശങ്ങളിലും സമീപ മേഖലകളിലും ആറുമണിക്കൂർ വരെ വൈദ്യുതി വിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ട്.

ഹെബ്ബാൾ ഡിവിഷനിൽ രാവിലെ 11 മുതൽ വൈകിട്ട് 4 വരെ

220/66/11 കെ.വി. പുട്ടേനഹള്ളി സബ്‌സ്റ്റേഷനിലും ഇന്ന് അറ്റകുറ്റപ്പണികൾ നിശ്ചയിച്ചിട്ടുണ്ട്. രാവിലെ 11 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് ജോലികൾ നടക്കുക. ഇതുമൂലം ഹെബ്ബാൾ ഡിവിഷനിലെ സി-7 സബ്‌ഡിവിഷന് കീഴിലുള്ള പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും.

അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ ബന്ധപ്പെട്ട മേഖലകളിലെ ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സം നേരിടാൻ സാധ്യതയുണ്ട്. വൈദ്യുതി മുടക്കം കണക്കിലെടുത്ത് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ഉപഭോക്താക്കളോട് നിർദേശിക്കുന്നു.

Related Posts