പിണറായി വിജയൻ പ്രതിപക്ഷ നേതാവായേക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച് സിപിഐഎം സംസ്ഥാന സമിതിയിൽ ഇന്ന് തീരുമാനമുണ്ടാകും. വിഡി സതീശനെ മുഖ്യമന്ത്രിയായി എഐസിസി പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ നേതാവിനെ ഉടൻ പ്രഖ്യാപിക്കും.മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനാലായിരുന്നു പ്രതിപക്ഷം നേതൃസ്ഥാനം പ്രഖ്യാപിക്കാതിരുന്നത്.

എഐസിസി നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്‌നിക് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവരാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. കേരളത്തിൽ നിന്നുള്ള പി ബി അംഗങ്ങൾ കൂടിയാലോചിച്ച് നിർദേശം മുന്നോട്ടുവെയ്ക്കും.

മുതിർന്ന നേതാക്കളുടെ അഭിപ്രായം പരിഗണിച്ചും കേരളത്തിലെ പൊതുവികാരം മാനിച്ചും വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ രാഹുൽ ഗാന്ധി തീരുമാനിക്കുകയായിരുന്നു. രാവിലെ കെ.സി. വേണുഗോപാലിനെ വസതിയിലേക്ക് വിളിപ്പിച്ച രാഹുൽ ഗാന്ധി വിശദമായി ചർച്ച നടത്തിയിരുന്നു.

എംഎൽഎമാരുടെ അഭിപ്രായവും ഘടകക്ഷികളുടെ അഭിപ്രായങ്ങളും മുതിർന്ന നേതാക്കളുടെ വിവരണങ്ങളും ജനങ്ങളുടെ വികാരവും വിശദമായി പരിഗണിച്ചാണ് തീരുമാനമെടുത്തതെന്ന് എഐസിസി വിശദീകരിക്കുന്നു.

Related Posts