വടക്കൻ കാശ്മീരിലെ ഉറിയിൽ നിയന്ത്രണരേഖ വഴി കടക്കാൻ ശ്രമിച്ച പാക് ഭീകരനെ വധിച്ച് ഇന്ത്യൻ സുരക്ഷാസേന. കാശ്മീരിലെ ഉറി സെക്ടറിലുള്ള നിയന്ത്രണരേഖ കടക്കുന്നതിനിടെയാണ് ഇന്ന് രാവിലെ നടന്ന ഏറ്റുമുട്ടലിൽ പാക് ഭീകരനെ ഉദ്യോഗസ്ഥർ വധിച്ചത്.

സൈന്യവും ജമ്മു കാശ്മീർ പൊലീസും സംയുക്തമായി നടത്തിയ ‘ഓപ്പറേഷൻ ഡിഗ്ഗി2-ൻ്റെ ഭാഗമായി നടത്തിയ തിരച്ചിലിലാണ് ഭീകരരുമായി സൈന്യം ഏറ്റുമുട്ടിയത്. ജമ്മു കാശ്മീർ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെയും ഇന്നുമായി ഉറി സെക്ടറിലെ ബുച്ചാർ മേഖലയിൽ പരിശോധന നടത്തിയിരുന്നു.

Related Posts