ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ രാമായണമാസാചരണത്തിന് മേൽശാന്തിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന വിശേഷ പൂജകളോടെ തുടക്കമായി. ക്ഷേത്ര പ്രസിഡണ്ട് ഡി.കെ.കൃഷ്ണകുമാർ, സെക്രട്ടറി പി.വിശ്വനാഥൻ, ട്രഷറർ ജെ.സി.വിജയൻ എന്നിവരും മറ്റ് ട്രസ്റ്റി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
രാമായണമാസാചരണത്തിൻ്റെ ഭാഗമായി 2026 ഓഗസ്റ്റ് 16 വരെ എല്ലാ ദിവസവും രാവിലെ 7.00 മണി മുതൽ രാജൻ രാമായണ പാരായണം നടത്തുമെന്ന് ക്ഷേത്ര സെക്രട്ടറി പി.വിശ്വനാഥൻ അറിയിച്ചു. ഭക്തജനങ്ങൾ ഈ പുണ്യകർമത്തിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് ക്ഷേത്ര ഭാരവാഹികൾ അഭ്യർഥിച്ചു.