ഓണക്കാലത്തെ പാല്‍വില്‍പ്പനയിൽ പുതിയ റെക്കോര്‍ഡ്. 38.03 ലക്ഷം ലിറ്റര്‍ മില്‍മ പാലാണ് ഉത്രാട ദിനത്തില്‍ വിറ്റുപോയത്. മില്‍മയുടെ തൈര് വില്‍പ്പനയും ഈ ഓണക്കാലത്ത് റെക്കോർഡ് വിൽപ്പന നേടി. ഉത്രാട ദിനത്തില്‍ 38,03, 388 ലിറ്റര്‍ പാലും 3,97,672 കിലോ തൈരും വിറ്റുപോയെന്ന് മില്‍മ അറിയിച്ചു.
കഴിഞ്ഞവര്‍ഷത്തെ ഓണത്തിന് പാലിൻ്റെ വില്‍പ്പന 37,00,209 ലിറ്ററും 3,91, 923 കിലോ തൈരുമാണ് കഴിഞ്ഞ വര്‍ഷം വിറ്റുപോയത്. മുന്‍ വര്‍ഷത്തേക്കാള്‍ വില്‍പ്പന വര്‍ധിച്ചെന്ന് മാത്രമല്ല പാല്, തൈര് വില്‍പ്പനയില്‍ പുതിയ സര്‍വകാല റെക്കോര്‍ഡ് കുറിച്ചെന്നതും ഏറെ ശ്രദ്ധേയമാണ്. ഓണത്തിന് മുമ്പുള്ള ഒരാഴ്ച സഹകരണസംഘം വഴി 1,19,58,751 ലിറ്റര്‍ പാലും 14,58,278 ലക്ഷം കിലോ തൈരും വില്‍പ്പന നടത്തിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.