സംസ്ഥാനത്തിൻ്റെ സാമ്പത്തിക ദിശ നിർണയിക്കുന്ന സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചു തുടങ്ങി. പുതുയുഗ കേരളത്തിൻ്റെ നിർമ്മാണമാണ് ബജറ്റിൻ്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. കേരളം നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിൻ്റെ സാമ്പത്തിക ബാധ്യതകൾ വർധിച്ചിരിക്കുകയാണെന്നും കിഫ്ബി ഉൾപ്പെടെ വിവിധ മേഖലകളിൽ വലിയ തിരിച്ചടവുകൾ മുന്നിലുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കിഫ്ബിയുടെ പ്രവർത്തനവും സാമ്പത്തിക ഘടനയും പുനഃസംഘടിപ്പിക്കുന്നതിനായി പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു. സാമ്പത്തിക വെല്ലുവിളികൾ മറികടന്ന് വികസനവും ക്ഷേമവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്ന ബജറ്റായിരിക്കും ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.