അമേരിക്ക, സൗദി, ആസ്ട്രേലിയ എന്നീ വിദേശ രാജ്യങ്ങളിലേക്ക് നന്ദിനി നെയ്യ് കയറ്റുമതി ചെയ്യുന്നതിനുള്ള വാഹനം ഔദ്യോഗിക വസതിയായ കാവേരിക്ക് സമീപം മുഖ്യമന്ത്രി സിദ്ധരാമയ്യ ഹാഗ് ഓഫ് ചെയ്തു. വിദേശ രാജ്യങ്ങളിലും നന്ദിനി നെയ്യുടെ ആവശ്യം ദിനംപ്രതി വർധിച്ചുവരുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ. വെങ്കിടേഷ്, കർണാടക മിൽക്ക് ഫെഡറേഷൻ (കെ.എം.എഫ്) എം.ഡി. ശിവസ്വാമി, വനിത ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ എന്നിവർ പങ്കെടുത്തു.