ലോകപ്രശസ്തമായ മൈസൂരു ദസറ മഹോത്സവം ഇത്തവണ ഒക്ടോബർ 11 മുതൽ 21 വരെ നടക്കും. വിജയദശമി ദിനമായ ഒക്ടോബർ 21-ന് നടക്കുന്ന ജംബൂ സവാരിയോടെ ആഘോഷങ്ങൾക്ക് സമാപനമാകും.

ദസറയുടെ പ്രധാന ആകർഷണമായ ജംബൂ സവാരിയിൽ പങ്കെടുക്കുന്ന ആനകളുടെ തിരഞ്ഞെടുപ്പ് അടുത്ത ആഴ്ചയോടെ പൂർത്തിയാക്കും. തിരഞ്ഞെടുക്കുന്ന ആനകളെ പരമ്പരാഗത ഗജപായന ചടങ്ങുകളോടെ ഓഗസ്റ്റ് 26-ന് മൈസൂരുവിലെത്തിക്കും.

തുടർന്ന് ആനകൾക്ക് പ്രത്യേക പരിശീലനവും ആരോഗ്യപരിശോധനയും നൽകും. ദസറ ആഘോഷങ്ങളുടെ ഭാഗമായി വിവിധ സാംസ്കാരിക പരിപാടികൾ, പ്രദർശനങ്ങൾ, ഘോഷയാത്രകൾ എന്നിവയും സംഘടിപ്പിക്കും.

Related Posts