കൊല്ലത്ത് 15 വയസുകാരിയെ പീ‍ഡിപ്പിച്ച കേസിൽ മുപ്പത്തിരണ്ടുകാരന് 90 വർഷം തടവും പിഴയും വിധിച്ചു. കൊല്ലം അതിവേഗ സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. അഞ്ചാലുംമൂട് വൻമല ഗുരു മന്ദിരത്തിന് സമീപം കുന്നുപുറത്ത് പടിഞ്ഞാറ്റതിൽ ഷഫീക്കിനാണ് 90 വർഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും വിധിച്ചത്.

പിഴ അടച്ചില്ലെങ്കിൽ 30 മാസം കൂടി അധികതടവ് അനുഭവിക്കണം.കൊല്ലം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി എ സമീറാണ് ശിക്ഷ വിധിച്ചത്. പ്രതിക്കൊപ്പം താമസിച്ചു വന്നിരുന്ന സ്ത്രീയുടെ ആദ്യവിവാഹത്തിലെ പതിനഞ്ചുകാരിയായ മകളാണ് പീഡനത്തിന് ഇരയായത്.

കൊല്ലം ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി കൗൺസിലർ പ്രദേശത്തെ അങ്കണവാടിയിലെത്തി അതിജീവിതയും സഹോദരങ്ങളെയും വിളിച്ചുവരുത്തി കൗൺസിലിം​ഗ് നടത്തി കുട്ടികളുടെ ദുരവസ്ഥ മനസിലാക്കി കൊണ്ടുപോകുകയായിരുന്നു.

Related Posts