കർണാടകയിലെ ബസുകളിൽ അടിയന്തര എക്സിറ്റുകൾ ഉണ്ടായിരിക്കണമെന്ന് മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. കർണൂൽ ബസപകടത്തിൻ്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്‌താവന. കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി, എൻ.ഡ ബ്ല്യു.കെ.ആർ.ടി.സി, കെ.കെ.ആർ.ടി.സി എന്നിവയുൾപ്പെടെ സംഘടന പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീപിടിക്കുന്നതോ സ്ഫോടനാത്മകമോ ആയ ചരക്കുകൾ നിരോധിക്കുക, അടിയന്തര സാഹചര്യങ്ങളിൽ ജനാലകൾ തകർക്കാവുന്ന സംവിധാനങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുക, ലഗേജ് ബേഗുകളിൽ ഉറങ്ങുന്നത് തടയുക, എന്നീ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ബസുകളിലെ അറ്റകുറ്റപ്പണികൾ പുനഃപരിശോധിക്കാൻ പ്രത്യേക സംഘങ്ങളെ പ്രഖ്യാപിച്ചു. നിയമലംഘനങ്ങൾക്ക് കർശന ശിക്ഷ ഏർപ്പെടുത്തുമെന്നും യാത്രക്കാരുടെ സുരക്ഷയാണ് പരമപ്രധാനമെന്നും അദ്ദേഹം കുട്ടിച്ചേർത്തു.

Related Posts